play-sharp-fill

മാസ വാടക പതിനഞ്ച് ലക്ഷം ; ഓസ്ട്രിയയിലെ ഇന്ത്യൻ അംബാസിഡറെ തിരിച്ചുവിളിച്ചു

  സ്വന്തം ലേഖകൻ ന്യൂഡൽഹി: മാസ വാടക പതിനഞ്ച് ലക്ഷം രൂപ. ഓസ്ട്രിയയിലെ ഇന്ത്യൻ അംബാസഡർ രേണു പലിനെ വിദേശകാര്യ മന്ത്രാലയം തിരിച്ചുവിളിച്ചു. താമസിക്കാനായി മാസം 15 ലക്ഷം രൂപയുള്ള അപ്പാർട്‌മെന്റാണ് രേണു വാടകയ്‌ക്കെടുത്തത്. 1988 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവീസ് ഓഫീസറായ രേണു പൽ അടുത്ത മാസം ഓസ്ട്രിയയിലെ ജോലി പൂർത്തിയാക്കേണ്ടതായിരുന്നു. എന്നാൽ കേന്ദ്ര വിജിലൻസ് കമ്മീഷന്റെ ഉത്തരവ് പ്രകാരം (സിവിസി) വിദേശകാര്യ മന്ത്രാലയം നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. സർക്കാർ അനുവദിച്ച വാറ്റ് റീഫണ്ടുകൾ വ്യാജമായി തട്ടിയെടുത്തെന്നും, സർക്കാർ വസ്തുതകൾ തെറ്റായി […]