ഇന്ത്യ – ചൈന അതിർത്തി സംഘർഷം : കമാൻഡർതല ചർച്ചയ്ക്ക് പിന്നാലെ തർക്ക മേഖലകളിൽ നിന്നും ഇരുരാജ്യങ്ങളുടെയും സൈന്യങ്ങളെ പിൻവലിക്കാൻ ധാരണയായതായി റിപ്പോർട്ട്

സ്വന്തം ലേഖകൻ ന്യൂഡൽഹി: കഴിഞ്ഞ ഏതാനും ദിവസങ്ങളായി അതിർത്തിയിൽ നിലനിൽക്കുന്ന ഇന്ത്യ-ചൈന സംഘർഷത്തിൽ അയവ് വരുന്നു. ഗൽവാൻ താഴ്‌വരയിലെ ഏറ്റുമുട്ടലിന് ശേഷം ആദ്യമായി ഇന്ത്യ- ചൈന സൈന്യങ്ങളുടെ കോർപ്‌സ് കമാൻഡർമാർ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ, അതിർത്തിയിൽ നിലവിൽ തർക്കമുള്ള മേഖലകളിൽ നിന്നും ഇരുരാജ്യങ്ങളിൽ നിന്നുമുള്ള സൈനികരെ പിൻവലിക്കാൻ ധാരണയായതായി റിപ്പോർട്ട്. ഇന്ത്യ-ചൈന സൈനിക കമാൻഡർമാർ തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനമായതെന്നാണ് റിപ്പോർട്ട്. ചുഷുലുൽ അതിർത്തിയിലെ മോൾഡോയിൽ ഇരു സൈനിക കമാൻഡർമാരും തമ്മിൽ നടന്ന കൂടിക്കാഴ്ച പത്തു മണിക്കൂറോളം നീണ്ട് നിൽക്കുകയും ചെയ്തിരുന്നു. അതേസമയം […]

അതിർത്തിയിൽ ആയുധങ്ങളും ടാങ്കുകളും വിന്യസിച്ച് ചൈന ; കിഴക്കൻ ലഡാക്കിൽ യുദ്ധവിമാനങ്ങൾ നിരത്തി ഇന്ത്യൻ സൈന്യവും

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിൽ വിട്ടൊഴിയാതെ സംഘർഷ സാധ്യത. അതിർത്തിയിലെ സംഘർഷ സാധ്യത മുന്നിൽക്കണ്ട് സെനിക നീക്കങ്ങൾ തുടരുന്നു. അതിർത്തിയായ ദെപ്‌സാങിൽ ചൈന ആയുധങ്ങളും ടാങ്കുകളും വിന്യസിച്ചു. ഇതിന് പുറമെ കിഴക്കൻ ലഡാക്കിൽ കൂടുതൽ സൈന്യവും ലേയിലെ വ്യോമത്താവളത്തിൽ ഇന്ത്യൻ യുദ്ധവിമാനങ്ങളും എത്തിച്ചിട്ടുണ്ട്. ശ്രീനഗർ, ലേ, അസമിലെ തേസ്പുർ, ഛബുവ, മോഹൻബാരി, ഉത്തർപ്രദേശിലെ ബറേലി, ഗോരഖ്പുർ എന്നീ താവളങ്ങളിൽ വ്യോമസേന പടയൊരുക്കം നടത്തുന്നുണ്ട്. ആണവ മിസൈൽ വഹിക്കാൻ ശേഷിയുള്ള സുഖോയ്, മിറാഷ്, ജാഗ്വർ യുദ്ധവിമാനങ്ങളും ചിനൂക് ഹെലികോപ്റ്ററുകളുമാണ് നിലയുറപ്പിച്ചിരിക്കുന്നത്. അതേസമയം ഗൽവാൻ, പാംഗോങ് […]