play-sharp-fill

സവാളയുടെ പൂഴ്ത്തിവയ്പും വിലവർദ്ധനവും പരിശോധിക്കാൻ കളക്ടർമാർക്ക് നിർദ്ദേശം

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് സവാളയുടെയും ഉള്ളിയുടെയും വില കുതിച്ചുയരുന്ന സാഹചര്യത്തിൽ പൂഴ്ത്തിവെപ്പ് വ്യാപകമാണെന്ന പരാതിയിൽ പൊതുവിപണിയിലും ഗോഡൗണുകളിലും പരിശോധന ഊർജിതമാക്കാൻ ജില്ല കലക്ടർമാർക്ക് നിർദേശം. സവാള ഇറക്കുമതി ചെയ്തിട്ടും ഇവ ആവശ്യത്തിന് ജനങ്ങൾക്ക് ലഭിക്കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഇതിൽ ഭക്ഷ്യവകുപ്പിന്റെ നിർദ്ദേശവും പരിഗണിച്ചിട്ടുണ്ട്. എന്നാൽ വിദേശത്ത് നിന്ന് ഉൾപ്പെടെ സവാള പൊതുവിപണിയിൽ എത്തിയിട്ടും വ്യാപാരികൾ വില കുറക്കുന്നിെല്ലന്ന് ആക്ഷേപമുണ്ട്. അതേസമയം മാർക്കറ്റുകളിൽ സ്‌റ്റോക്ക് പരിമിതമാണെന്ന് കച്ചവടക്കാർ പറയുന്നു. കൂടിയ വിലയ്ക്ക് ലഭിക്കുന്ന സവാള എങ്ങനെ വിലകുറച്ച് വിൽക്കാനാവുമെന്നും അവർ ചോദിക്കുന്നു. […]