അമേരിക്കൻ ചരിത്രത്തിൽ രണ്ട് തവണ ഇംപീച്ച്‌മെന്റിനെ നേരിടുന്ന ആദ്യ പ്രസിഡന്റാകാൻ ഒരുങ്ങി ട്രംപ് ; 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപ് മത്സരിക്കുന്നതിൽ നിന്നും വിലക്കാനും നീക്കം : വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ട്രംപിനെതിര പ്രമേയവുമായി ഡെമോക്രാറ്റിക് പാർട്ടി

സ്വന്തം ലേഖകൻ ന്യൂഡൽഹി : ക്യാപിറ്റോൾ കലാപത്തിന് പ്രേരണനൽകിയ ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യുവാനുള്ള നടപടികളുമായി ഡെമോക്രാറ്റിക് പാർട്ടി തീരുമാനിച്ചു. കലാപത്തിന് ശേഷം വളരെ തിടുക്കത്തിലാണ് ട്രംപിനെതിരെ ഡെമോക്രാറ്റിക് പാർട്ടി നീക്കവുമായി മുന്നോട്ട് പോകുന്നത്. ട്രംപിനെ ഇംപീച്ച്‌മെന്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള പ്രമേയം തിങ്കളാഴ്ച്ച  പാർലമെന്റിൽ അവതരിപ്പിക്കും. ട്രംപിന്റെ പ്രേരണയെ തുടർന്ന് ഒരാൾക്കൂട്ടം കാപ്പിറ്റോൾ മന്ദിരം ആക്രമിച്ചു എന്നാണ് ഡെമോക്രാറ്റിക് പാർട്ടി നേതാക്കളായ ഡേവിഡ് സിസിലിൻ, ടെഡ് ലിയു, ജാമീ റാസ്‌കിൻ എന്നിവർ തയ്യാറാക്കിയ ഇംപീച്ച്‌മെന്റ് പ്രമേയത്തിൽ വ്യക്തമാക്കുന്നത്. ഒപ്പം ഇലക്ടറൽ കോളേജ് വോട്ടെണ്ണൽ തടസ്സപ്പെടുത്തി […]