ആശങ്ക വർദ്ധിക്കുന്നു…! കേരളത്തിലെ മറ്റ് വലിയ നഗരങ്ങളിലും സൂപ്പർ സ്‌പ്രെഡ് വരാനിരിക്കുന്നുവെന്ന് ഐ.എം.എയുടെ മുന്നറിയിപ്പ്
സ്വന്തം ലേഖകൻ തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനം ഭീതിയിലാഴ്ത്തിയിരിക്കുന്ന കേരളത്തിൽ വലിയ നഗരങ്ങളിലും കോവിഡ് സൂപ്പർ സ്‌പ്രെഡ് വരാനിരിക്കുന്നുവെന്ന് ഐഎംഎ ( ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ) മുന്നറിയിപ്പ് നൽകി. ക്ലസ്റ്ററുകളാകാൻ സാധ്യതയുള്ള പ്രദേശങ്ങൾ മുൻകൂട്ടിക്കണ്ട് രോഗബാധിതരെ കണ്ടെത്തി മാറ്റിപ്പാർപ്പിക്കണമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒരാളിൽ നിന്ന് രണ്ടോ മൂന്നോ പേരിലേക്ക് രോഗം വ്യാപിക്കുന്ന അവസ്ഥയിൽ നിന്ന് എട്ടോ പത്തോ പേരിലേക്ക് അതിവേഗത്തിൽ വ്യാപിക്കുന്നതാണ് സൂപ്പർ സ്‌പ്രെഡ്. ഒപ്പം തീവ്രരോഗവ്യാപനമുള്ള ക്ലസ്റ്ററുകളും ഉണ്ടാകും. ഈ അവസ്ഥയാണ് തലസ്ഥാന നഗരിയിൽ കാണുന്നതെന്ന് ഐഎംഎ […]