play-sharp-fill

ഗണേഷിന്‍റേത് പറയാന്‍ പാടില്ലാത്ത പരാമര്‍ശം; കാര്യങ്ങള്‍ ബോധ്യപ്പെടാന്‍ അക്കാദമിയിലേക്ക് ക്ഷണിച്ച് രഞ്ജിത്ത്

ഗണേഷിന്‍റേത് പറയാന്‍ പാടില്ലാത്ത പരാമര്‍ശം; കാര്യങ്ങള്‍ ബോധ്യപ്പെടാന്‍ അക്കാദമിയിലേക്ക് ക്ഷണിച്ച് രഞ്ജിത്ത് സ്വന്തം ലേഖകൻ തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി അധപതിച്ചെന്ന ഗണേഷ് കുമാറിന്‍റെ വിമര്‍ശനത്തിന് മറുപടിയുമായി രഞ്ജിത്ത്.ഗണേഷ് നടത്തിയത് പറയാന്‍ പാടില്ലാത്ത പരാമര്‍ശമെന്ന് അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞ് രഞ്ജിത്തിന്‍റെ മറുപടി. മന്ത്രി ആയിരുന്ന ഗണേഷിന് തെറ്റിദ്ധാരണയുണ്ട്. ഗണേഷിന് അറിവില്ലാത്തത് കൊണ്ടോ,ആരോ തെറ്റിദ്ധരിപ്പിച്ചതോ ആകാം.കാര്യങ്ങള്‍ നേരിട്ട് ബോധ്യപ്പെടാന്‍ അക്കാദമി ഓഫീസ് സന്ദര്‍ശിക്കാമെന്നും രഞ്ജിത്ത് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ചലച്ചിത്ര അക്കാദമിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും എംഎല്‍എയുമായ കെ ബി ഗണേഷ് കുമാര്‍ രംഗത്തുവന്നത്. ഐഎഫ്‌എഫ്കെ നടത്തിപ്പ് […]

രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരി തെളിയും; മേള മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; ടോറി ആന്റ് ലോകിത ഉദ്ഘാടന ചിത്രം ; എട്ടു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ 70 രാജ്യങ്ങളില്‍നിന്നുള്ള 186 സിനിമകള്‍ പ്രദര്‍ശിപ്പിക്കും

27-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരി തെളിയും . വൈകിട്ട് 3.30ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ റെസിഡന്റ് പിയാനിസ്റ്റ് ജോണി ബെസ്റ്റ് വിശിഷ്ടാതിഥിയാകും. ഇറാനിൽ സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി പൊരുതുന്ന സംവിധായിക മഹ്നാസ് മുഹമ്മദിക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് നൽകി മുഖ്യമന്ത്രി ആദരിക്കും. യാത്രാ നിയന്ത്രണങ്ങൾ കാരണം മേളയിൽ നേരിട്ടു പങ്കെടുക്കാൻ കഴിയാത്ത മഹ്നാസിനുവേണ്ടി ഗ്രീക്ക് ചലച്ചിത്രകാരിയും ജൂറി അംഗവുമായ അതീന റേച്ചൽ സംഗാരി അവാർഡ് ഏറ്റുവാങ്ങും. ഉദ്ഘാടനച്ചടങ്ങിനുശേഷം അഞ്ചു മണിക്ക് പുർബയൻ […]

ജാതി വിവേചനത്തിനെതിരെ സമരം ചെയ്തു ;ഐഎഫ്എഫ്കെ കാണാൻ എത്തിയ വിദ്യാർത്ഥികളെ പെരുവഴിയിലാക്കി പ്രതികാരം ; പ്രതിഷേധവുമായി വിദ്യാർത്ഥികൾ ; സംഭവം കോട്ടയം കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ

കോട്ടയം : ജാതി വിവേചനത്തിനെതിരെ സമരം ചെയ്ത വിദ്യാർത്ഥികളോട് പ്രതികാരവുമായി കോളേജ് അധികൃതർ. കോട്ടയം കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളാണ് ആരോപണം ഉന്നയിച്ചത് . ഐഎഫ്എഫ്കെ കാണാനെത്തുന്ന വിദ്യാർത്ഥികൾക്കായി ബുക്ക് ചെയ്ത ഹോട്ടൽ മുറി കോളേജ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി. ഇതോടെ തിരുവനന്തപുരത്തെത്തിയ 52 വിദ്യാർത്ഥികളാണ് രാത്രിയിൽ പെരുവഴിയിൽ ആയത് . കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടർ ശങ്കർ മോഹനെതിരെ സമരം നടത്തിയതിനെ തുടർന്നാണ് പ്രതികാര നടപടിയെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു . ഡയറക്ടറുടെ ജാതി വിവേചനത്തിനെതിരെ കഴിഞ്ഞ നാല് ദിവസമായി […]

തലസ്ഥാനത്തെ സിനിമാ മാമാങ്കത്തിന് ഇന്ന് തിരശ്ശീല വീഴും ; സമാപന സമ്മേളനം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

  സ്വന്തം ലേഖകൻ തിരുവനന്തപുരം : തലസ്ഥാന നഗരിയിൽ ഒരാഴ്ച്ച നീണ്ട് നിന്ന സിനിമാ മാമാങ്കത്തിന് ഇന്ന് തിരശീല വീഴും. രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അതോടൊപ്പം അർജന്റീനിയൻ സംവിധായകനായ ഫെർണാണ്ടോ സൊളാനസിന് ആജീവനാന്ത സംഭാവനക്കുള്ള പുരസ്‌ക്കാരവും ചടങ്ങിൽ മുഖ്യമന്ത്രി നൽകും. മന്ത്രി എ കെ ബാലൻ അധ്യക്ഷനാകുന്ന ചടങ്ങിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയും പ്രതിപക്ഷ നേതാവ് രമേശ്‌ചെന്നിത്തല, ധനമന്ത്രി ഡോ.തോമസ് ഐസക്ക്,മേയർ കെ.ശ്രീകുമാർ ,അക്കാദമി ചെയർമാൻ കമൽ,വൈസ് ചെയർ പേഴ്‌സൺ ബീനാപോൾ,സെക്രട്ടറി മഹേഷ് പഞ്ചു […]