53-ാമത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (ഐ.എഫ്.എഫ്.ഐ) ഒരുക്കങ്ങൾ പൂർത്തിയായി;ചലച്ചിത്രോത്സവം 20 മുതൽ 28 വരെ.മേളയിൽ പ്രദർശിപ്പിക്കുക 280 ചിത്രങ്ങൾ.
ഈ മാസം 20 മുതൽ 28വരെ ഗോവയിൽ നടക്കുന്ന 53-ാമത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (ഐ.എഫ്.എഫ്.ഐ) ഒരുക്കങ്ങൾ പൂർത്തിയായി. ഡീറ്റർ ബെർണർ സംവിധാനം ചെയ്ത ഓസ്ട്രിയൻ ചിത്രം അൽമ ആൻഡ് ഓസ്കറാണ് ഉദ്ഘാടനചിത്രം, സമാപനചിത്രം ക്രിസ്റ്റോഫ് സനൂസിയുടെ പെർഫെക്റ്റ് നമ്പർ. സിനിമയ്‌ക്ക് നൽകിയ ആജീവനാന്ത സംഭാവനകൾ പരിഗണിച്ച് നൽകുന്ന സത്യജിത് റായ് പുരസ്കാരം സ്‌പാനിഷ് ചലച്ചിത്രകാരൻ കാർലോസ് സൗറയ്‌ക്ക് നൽകുമെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം അറിയിച്ചു. 79 രാജ്യങ്ങളിൽ നിന്നായി 280 ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും. ‘ഇന്ത്യൻ പനോരമ’യിൽ 25 ഫീച്ചർ, 20 നോൺ […]