എട്ടേകാൽ കോടി കരാറുകാരന് മുൻകൂർ നല്‌കി ; സർക്കാരിന്റെ സ്‌ട്രോങ് റൂമിൽ താമസം ഉറപ്പാക്കി ഇബ്രാംഹിം കുഞ്ഞ്

  സ്വന്തം ലേഖകൻ കൊച്ചി: പാലാരിവട്ടം പാലം അഴിമതിയിൽ കേസിൽ മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെയും അന്വേഷണം വേണമെന്ന് വിജിലൻസ് ഹൈക്കോടതിയിൽ പറഞ്ഞു. കരാറുകാരന് എട്ടേകാൽ കോടി മുൻകൂർ നൽകിയതിലാണ് അന്വേഷണം. ഇതുസംബന്ധിച്ച് സർക്കാരിന് വിജിലൻസ് കത്ത് നൽകി. പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ എതിർത്ത് വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം വേണമെന്ന് വിജിലൻസ് ചൂണ്ടിക്കാട്ടിയത്. മൊബിലൈസേഷൻ അഡ്വാൻസ് ആയി കരാറുകാർക്ക് അനുവദിച്ചതിൽ മന്ത്രിക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നു. അഴിമതി നിരോധന നിയമത്തിലെ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണത്തിന് അനുമതി […]