play-sharp-fill

വൈദ്യുതാലങ്കാരത്തില്‍ നിന്ന് ഷോക്കേറ്റ് 51വയസ്സുകാരി മരിച്ചു; മരണത്തില്‍ സംശയമുന്നയിച്ച് ഡോക്ടര്‍മാര്‍; 26കാരനായ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കാരക്കോണത്ത് വീട്ടിനുള്ളില്‍ ഷോക്കേറ്റ നിലയില്‍ കണ്ടെത്തിയ മധ്യവയസ്‌ക മരിച്ചു. കാരക്കോണം ത്രേസ്യാപുരം സ്വദേശിനി ശാഖാ കുമാരി(51)യാണ് മരിച്ചത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ശാഖാകുമാരിയുടെ ഭര്‍ത്താവ് അരുണിനെ(26) പോലീസ് കസ്റ്റഡിയിലെടുത്തു. ശാഖയും അരുണും രണ്ട് മാസം മുന്‍പാണ് വിവാഹിതരായത്. വീട്ടിലെ വൈദ്യുതാലങ്കാരത്തില്‍നിന്ന് ശാഖയ്ക്ക് ഷോക്കേറ്റെന്നാണ് അരുണിന്റെ മൊഴി. എന്നാല്‍, ഡോക്ടര്‍മാര്‍ ചില സംശയം ഉന്നയിച്ചതോടെ ആശുപത്രിയില്‍നിന്ന് അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്. ശാഖാകുമാരിയുടെ ബന്ധുക്കളും മരണത്തില്‍ സംശയം ഉന്നയിക്കുന്നുണ്ട്. ശാഖാകുമാരിയുടെ വീട്ടില്‍ ഫൊറന്‍സിക് സംഘം പരിശോധന നടത്തി. […]