play-sharp-fill

“അമ്മ വീട്ടിലില്ല, സ്കൂളില്‍ പോകാനുള്ള തത്രപ്പാടിൽ ഉണ്ടാക്കിയതാണ്, രുചിയില്ലെങ്കിൽ ക്ഷമിക്കണേ….!; ഡിവൈഎഫ്ഐ പൊതിച്ചോറിലെ ഹൃദയം തൊടുന്ന കുറിപ്പ്

സ്വന്തം ലേഖകൻ കോഴിക്കോട്: ഡിവൈഎഫ്ഐയുടെ ഹൃദയപൂര്‍വം പദ്ധതിയുടെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിതരണം ചെയ്ത ഒരു പൊതിച്ചോറിലെ ഹൃദയം തൊടുന്ന കുറിപ്പാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. മമ്പാട് എംഇഎസ് കോളജിലെ അധ്യാപകനായ രാജേഷ് മോൻജി പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് വലിയ ചര്‍ച്ചയായി മാറിക്കഴിഞ്ഞു. അമ്മ വീട്ടിലില്ലാത്തതിനാൽ ഭക്ഷണത്തിന് രുചിയില്ലെങ്കിൽ ക്ഷമിക്കണമെന്നും സ്കൂളിൽ പോകാനുള്ള തത്രപ്പാടില്‍ ഉണ്ടാക്കിയതാണെന്നുമാണ് പൊതിച്ചോറിന് ഒപ്പമുള്ള കുറിപ്പിലുള്ളത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം : “ചേട്ടാ ചേച്ചീ ഉമ്മാ താത്താ അമ്മാ ഈ പൊതി കിട്ടുന്നവർ ക്ഷമിക്കണേ. അമ്മ […]