സ്മാർട്ട്‌ഫോൺ ആരാധകർക്ക് സന്തോഷിക്കാം… ! ഹോണർ 30 എസ് ഉടൻ വിപണിയിലെത്തും
സ്വന്തം ലേഖകൻ കൊച്ചി :സ്മാർട്ട്്‌ഫോൺ ആരാധകർക്ക് ആഹ്ലാദിക്കാം. ഹോണർ 30 എസ് ഉടൻ വിപണിയിലെത്തും. മാർച്ച് 30ന് ചൈനയിലാണ് ഹോണർ 30എസ് പുറത്തിറക്കാൻ പോവുന്നത്. പിന്നീടായിരിക്കും അന്താരാഷ്ട്ര വിപണികളിലേക്ക് എത്തുകയെന്നാണണ് പ്രതീക്ഷ. നോച്ച്‌ലെസ്, ബെസെൽ ഡിസ്‌പ്ലേ എന്നിവയുള്ള ഹോണർ 30 എസിലെ ചെറിയ സൂചനകൾ പുറത്തിറങ്ങിയ ടീസർ വെളിപ്പെടുത്തുന്നു. കിരിൻ 820 5 ജി ചിപ്‌സെറ്റ്, പിന്നിൽ നാല് ക്യാമറകൾ, 40വാട്‌സ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കൽ എന്നിവയും ഫോണിൽ നൽകിയിരിക്കുന്നു. 10 വി, 4 എ പവർ കോൺഫിഗറേഷനോടുകൂടിയ 40വാട്‌സ് ഫാസ്റ്റ് ചാർജിംഗ് അതിവേഗ […]