play-sharp-fill

വീട്ടിൽ മതിയായ സൗകര്യമുണ്ടെങ്കിൽ ഹോം ക്വാറന്റൈൻ ; വിദേശത്ത് നിന്നും എത്തുന്നവരിൽ നിന്നും സത്യവാങ്മൂലം വാങ്ങി മാത്രം ഹോം ക്വാറന്റൈൻ : പുതുക്കിയ നിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശരാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തുന്നവർക്കായുള്ള പുതുക്കിയ ക്വാറന്റൈൻ നിർദ്ദേശങ്ങൾ പുറത്തിറക്കി. വിദേശത്ത് എത്തുന്നവരെ പ്രാഥമികപരിശോധനകൾ നടത്തിയതിന് ശേഷം മാത്രം വീട്ടിൽ സൗകര്യമുണ്ടെങ്കിൽ ഹോം ക്വാറന്റൈൻ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദേശത്ത് നിന്ന് എത്തുന്നവരുടെ സത്യവാങ്മൂലം വാങ്ങിയാവും ഹോം ക്വാറന്റൈൻ സൗകര്യം അനുവദിക്കുക. എന്നാൽ ഹോം ക്വാറന്റൈനിൽ കഴിയുന്ന ഇവർ കൃത്യമായി ക്വാറന്റൈൻ ചട്ടങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനുള്ള ചുമതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും ആരോഗ്യവകുപ്പിനും പൊലീസിനുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ ഹോം ക്വാറന്റൈൻ സൗകര്യമില്ലാത്തവർക്ക് സർക്കാർ സംവിധാനങ്ങൾ […]

കേരളത്തിലേക്ക് മടങ്ങിയെത്തുന്നവര്‍ക്കായി ലോക് ദ ഹൗസ് പദ്ധതി : ഹോം ക്വാറന്റൈനില്‍ കഴിയുന്നവരുടെ വീടിന് മുന്‍പില്‍ സ്റ്റിക്കര്‍ പതിപ്പിക്കും ; നേരിട്ടുള്ള നിരീക്ഷണത്തിനൊപ്പം വീഡിയോ കോള്‍ മുഖേനെയും നിരീക്ഷണം ; ക്വാറന്റൈന്‍ കര്‍ശനമാക്കാന്‍ നിയന്ത്രണങ്ങള്‍ ഇങ്ങനെ

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : രാജ്യത്തെ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും മടങ്ങിയെത്തുന്ന മലയാളികള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. ഹോം ക്വാറന്റൈന്‍ കര്‍ശനമാക്കുന്നതിനായി ‘ലോക്ക് ദ ഹൗസ്’ പദ്ധതിയാണ് ദുരന്തനിവാരണ അതോറിറ്റി ആവിഷ്‌കരിച്ചിരിക്കുന്നത്. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വീടുകളില്‍ മടങ്ങിയെത്തിയവരും, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മറ്റും ബുധനാഴ്ചമുതല്‍ നാട്ടിലെത്തി ഒരാഴ്ചത്തെ ക്വാറന്റൈന്‍ വാസത്തിനുശേഷം വീട്ടിലെത്തുന്നവരും കൃത്യമായി ക്വാറന്റൈന്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുകയാണ് ദുരന്തനിവാരണ അതോറിട്ടിയുടെ ലക്ഷ്യം. സംസ്ഥാനത്ത് നിന്നും മടങ്ങിയെത്തുന്നവരില്‍ നിന്നും ഹോം ക്വാറന്റൈനില്‍ […]

കൊറോണ പൊളിച്ചത് 55കാരന്റെ രണ്ടാംവിവാഹം ; ക്വാറന്റൈന്‍ നിര്‍ദ്ദേശം ലംഘിച്ച് രഹസ്യഭാര്യയെ കാണാന്‍ പോയ മധ്യവയസ്കന് ഭാര്യയും പൊലിസും കൊടുത്തത് എട്ടിൻ്റെ പണി

സ്വന്തം ലേഖകന്‍ കാളികാവ്: കൊറോണ വൈറസ് വ്യാപനതത്തിന്റെ പശ്ചാത്തലത്തില്‍ ക്വാറന്റൈനില്‍ കഴിയണമെന്ന നിര്‍ദേശം അനുസരിക്കാതെ രണ്ടാംഭാര്യയെ കാണാന്‍ വീട്ടിലേക്ക് പോയ അമ്പത്തിയഞ്ചുകാരനെ പൊലീസ് കുടുക്കി. രഹസ്യമായി നടത്തിയ 55കാരന്റെ രണ്ടാംവിവാഹമാണ് പുറത്തായത്. ഇതോടെ ഒരുമാസം ക്വാറന്റൈന് ഒപ്പം പിന്നെ കേസുമാണ് വൃദ്ധനെ തേടിയെത്തിയത്. കായംകുളം സ്വദേശിയായ അമ്പത്തഞ്ചുകാരനാണ് കൊറോണ കാലത്ത് പണി കിട്ടിയത്. നാലുവര്‍ഷം മുന്‍പാണ് ഇയാള്‍ ആദ്യഭാര്യ അറിയാതെ രണ്ടാമത് വിവാഹം ചെയ്തത്. ഇയാള്‍ ഡല്‍ഹി നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തയാളായതിനാല്‍ നാട്ടില്‍ എത്തിയ ശോഷം 28 ദിവസം ക്വാറന്റൈനില്‍ കഴിയുകയും ചെയ്തിരുന്നു. ക്വാറന്റൈന്‍ […]

ഹോം ക്വാറന്റൈയിനിൽ കഴിയാൻ നിർദ്ദേശം നൽകിയ യുവാവ് കഞ്ചാവുമായി പിടിയിൽ ; സംഭവം കോട്ടയം പൂഞ്ഞാറിൽ

സ്വന്തം ലേഖകൻ ഈരാറ്റുപേട്ട: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഹോം ക്വാറന്റൈയിൻ നിർദ്ദേശം നൽകിയിരുന്ന യുവാവ് എക്‌സൈസ് പിടിയിൽ. പൂഞ്ഞാർ പനച്ചിപ്പാറയിൽ ക്വാറന്റൈയിൽ നിർദ്ദേശം നൽകിയ യുവാവ്ണ് പിടിയിലായത്. ഹോം ക്വാറന്റൈയിൽ നിർദ്ദേശം ലംഘിച്ച് യുവാവ് സുഹൃത്തുക്കൾക്കൊപ്പം കറക്കവും ലഹരി ഉപയോഗവുമായിരുന്നു. തിടനാട് പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഒരു വീട്ടിൽ പോവുകയും നിയമവിരുദ്ധ ലഹരി ഉപയോഗത്തിൽ ഏർപ്പെടുകയും ചെയ്തുവെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയതായി എക്‌സൈസ് ഇൻസ്‌പെക്ടർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം എക്‌സൈസിന്റെ നടപടിക്രമങ്ങൾക്കു ശേഷം യുവാവിനോടും, ഒപ്പമിരുന്ന് ലഹരിയുപയോഗിച്ച നാലു സുഹൃത്തുക്കളോടും അടുത്ത സമ്പർക്കത്തിൽ വന്ന […]