മൂല്യനിർണയം പൂർത്തിയായി ; എസ്.എസ്.എൽ.സി ഫലം ജൂൺ 30ന് : ഹയർ സെക്കണ്ടറി പരീക്ഷാഫലം ജൂലൈ പത്തിന്
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എൽ.സി -പ്ലസ് ടൂ പരീക്ഷാഫലം ജൂൺ 30നും പ്ലസ് ടു ഫലം ജൂലൈ പത്തിനും പ്രസിദ്ധീകരിക്കും. ഉത്തരക്കടലാസ് മൂല്യനിർണയം കഴിഞ്ഞദിവസം പൂർത്തിയായിയായിരുന്നു. ബുധനാഴ്ച പൂർത്തിയാക്കാൻ ലക്ഷ്യമിട്ട മൂല്യനിർണയ ക്യാമ്പാണ് രണ്ടു ദിവസങ്ങൾക്ക് മുൻപ് പൂർത്തിയാക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ചയോടെ 55ൽ ഒന്നൊഴികെയുള്ള ക്യാമ്പുകൾ മൂല്യനിർണയം പൂർത്തിയാക്കി അവസാനിപ്പിച്ചിരുന്നു. ഇതിൽ അവശേഷിച്ചിരുന്ന മലപ്പുറം താനൂരിലെ മൂല്യനിർണ്ണയ ക്യാമ്പാണ് തിങ്കളാഴ്ച പൂർത്തിയായത്. കൊറോണ കാരണം വൈകി നടന്ന ഫിസിക്സ്, കെമിസ്ട്രി, മാത്സ് പരീക്ഷകളുടെ മൂല്യനിർണയമാണ് കഴിഞ്ഞ ദിവസങ്ങളിൽ പൂർത്തിയാക്കിയത്