ഏഴ് ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരാക്കാൻ കൊളീജിയം ശുപാർശ;അഞ്ചുപേരുടെ നിയമനത്തിന് ശുപാര്‍ശ ഏകകണ്ഠം; രണ്ടു പേരുകളില്‍ കൊളീജിയത്തില്‍ വിയോജിപ്പ്

സ്വന്തം ലേഖകൻ കൊച്ചി: ഏഴ് ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരായി ശുപാർശ ചെയ്യാൻ ഹൈക്കോടതി കൊളീജിയം തീരുമാനം.നിയമന ശിപാർശ വ്യാഴാഴ്ച സുപ്രിം കോടതി കൊളിജിയം പരിഗണിച്ചേക്കും. കൊളീജിയം അംഗങ്ങളിൽ ചിലരുടെ വിയോജിപ്പോടെയാണ് രണ്ട് ജഡ്ജിമാരുടെ നിയമന ശിപാർശ സുപ്രിംകോടതി കൊളീജിയത്തിന് അയക്കുക. ഇവരിൽ അഞ്ചുപേരുടെ നിയമന ശുപാർശ ഏകകണ്‌ഠേനയായിരുന്നു. നിലവിൽ 10 ജഡ്ജിമാരുടെ ഒഴിവാണ് ഹൈകോടതിയിലുള്ളത്. അത് നികത്തണമെന്ന ആവശ്യം ഒന്നരവർഷമായിട്ടുണ്ട്. ഇത്രയും നാളായിട്ടും കൊളീജിയം ചേർന്നിട്ടില്ല. തുടർന്നാണ് കൊളീജിയം ചേർന്നാണ് ജഡ്ജിമാരെ ശിപാർശ ചെയ്തിരിക്കുന്നത്. വിധിന്യായങ്ങൾ വിലയിരുത്തിയും സീനിയോരിറ്റിയും പരിഗണിച്ചാണ് തീരുമാനം. ഹൈക്കോടതി […]