ഹെൽമറ്റ് വേട്ട : പൊലീസോ വെഹിക്കിൾ ഇൻസ്പെക്ടറോ ചാടി വീണ് ആരെയും തടയരുത് ; കർശന നിർദേശങ്ങളുമായി ഹൈക്കോടതി
സ്വന്തം ലേഖിക തിരുവനന്തപുരം : സംസ്ഥാനത്ത് വാഹന പരിശോധനക്ക് കർശന നിർദേശങ്ങളുമായി ഹൈക്കോടതി. ബലം പ്രയോഗിച്ച് ആരെയും തടഞ്ഞു നിർത്തരുതെന്നും പൊലീസോ വെഹിക്കിൾ ഇൻസ്പെക്ടറോ ചാടി വീണ് ആരെയും തടയരുതെന്നും കോടതി കർശന നിർദേശം. ട്രാഫിക് കുറ്റകൃത്യങ്ങൾ നേരിടാൻ ഡിജിറ്റൽ സംവിധാനങ്ങൾ വേണമെന്നും ഹൈക്കോടതി നിർദേശിച്ചു. മലപ്പുറം രണ്ടത്താണിയിൽ നടന്ന വാഹനാപകട കേസ് പരിഗണിക്കവേയാണ് ജസ്റ്റിസ് രാജ വിജയരാഘവന്റെ നിർദേശം. ട്രാഫിക് കുറ്റകൃത്യങ്ങൾ നേരിടാൻ ഡിജിറ്റൽ സംവിധാനങ്ങൾ വേണമെന്ന് വ്യക്തമാക്കിയ കോടതി പൊലീസും മോട്ടോർ വെഹിക്കിൾസ് വകുപ്പും സ്വീകരിക്കുന്നത് അറുപഴഞ്ചൻ രീതികളാണെന്നും കുറ്റപ്പെടുത്തി. […]