കോട്ടയത്ത് മഴ തുടരുന്നു..! പനച്ചിപ്പാറയിൽ കിണർ ഇടിഞ്ഞു താഴ്ന്നു ; പാലാ – ഈരാറ്റുപേട്ട റോഡിൽ മൂന്നാനിയിൽ വീണ്ടും വെള്ളം കയറി

തേർഡ് ഐ ന്യൂസ് ബ്യൂറോ കോട്ടയം : രണ്ട് ദിവസത്തിലേറെയായി ആരംഭിച്ച മഴ ജില്ലയിൽ ഇന്നും തുടരുകയാണ്. ശക്തമായ മഴയെ തുടർന്ന് പനച്ചിപ്പാറയിൽ കിണർ ഇടിഞ്ഞു താഴ്ന്നു. പൂഞ്ഞാർ പനച്ചിപ്പാറ മണ്ഡപത്തിപ്പാറ ഭാഗത്തു പുല്ലാട്ട് ബേബിയുടെ വീടുമുറ്റത്തെ കിണർ ആണ് ഇടിഞ്ഞു താഴ്ന്നത്. പത്തു അടിയോളം താഴ്ന്ന കിണർ വീടിന്റെ തറയോട് ചേർന്നാണ് താഴ്ന്നത്. ഇതോടെ ഇയാളുടെ വീടും അപകടാവസ്ഥയിലാണ്. ഇന്ന് പുലർച്ചെ നാലു മണിയോടെ ആണ് കിണർ ഇടിഞ്ഞു താഴ്ന്നത്. കൂടാതെ ശക്തമായ മഴയെ തുടർന്ന് കോട്ടയം അറത്തുട്ടി പാലത്തിന് സമീപം തോടിന്റെ […]