video
play-sharp-fill

സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിച്ചു; മഴ മുന്നറിയിപ്പിൽ മാറ്റം..! പത്തനംതിട്ട,ആലപ്പുഴ കോട്ടയം ഉൾപ്പെടെ ഏഴു ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിൽ കാലവർഷം ശക്തിപ്രാപിച്ചതോടെ മഴ മുന്നറിയിപ്പിൽ മാറ്റം. വിവിധ ഇടങ്ങളിൽ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഏഴ് ജില്ലകളിലാണ് ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ ​ഗ്രീൻ അലർട്ടുമാണുള്ളത്. ഒറ്റപ്പെട്ടയിടങ്ങിൽ ശക്തമായ മഴ ലഭിച്ചേക്കും. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ജൂൺ 22 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന […]

ബിപോര്‍ജോയ് ചുഴലിക്കാറ്റ് : കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത..! കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ഉൾപ്പെടെ 10 ജില്ലകളിൽ യെല്ലോ അലർട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബിപോര്‍ജോയ് ചുഴലിക്കാറ്റ് മധ്യകിഴക്കന്‍ അറബിക്കടലിനു മുകളില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് ചൊവ്വാഴ്ച പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ചുഴലിക്കാറ്റ് ജൂണ്‍ 14 രാവിലെ വരെ വടക്ക് ദിശയിയില്‍ സഞ്ചരിച്ചു തുടര്‍ന്ന് വടക്ക്‌വടക്ക് കിഴക്ക് ദിശ മാറി സൗരാഷ്ട്ര & കച്ച് […]

മഴ കനക്കുന്നു! തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിലേക്ക്; അറബിക്കടലില്‍ നാളെ ചക്രവാതച്ചുഴി..! ആദ്യം മഴ കിട്ടുക തെക്കൻ കേരളത്തിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷമെത്തുന്നു. നിലവില്‍ കന്യാകുമാരി തീരത്തുള്ള കാലവര്‍ഷം അടുത്ത ദിവസം കേരളത്തിലെത്തുമെന്നാണ് നിഗമനം. അറബിക്കടലില്‍ നാളെയോടെ ചക്രവാതച്ചുഴി രൂപപ്പെടും. പ്രതീക്ഷിച്ചതിലും വൈകിയാണ് മഴക്കാലം തുടങ്ങുന്നതെങ്കിലും ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. പസഫിക് കടലിലെയും അറബിക്കടലിലെയും ചുഴലിക്കാറ്റ് സാന്നിധ്യമാണ് കാലവര്‍ഷം എത്താന്‍ വൈകിയതെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ വിലയിരുത്തല്‍. ആദ്യഘട്ടത്തില്‍ തെക്കന്‍ കേരളത്തിലാകും ശക്തമായ മഴ ലഭിക്കുക. ഈ ആഴ്ച ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇരട്ട ന്യൂനമര്‍ദ്ദം സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സഹായിച്ചേക്കും. ബുധനാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനും […]

സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യത..! ഇന്ന് നാല് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം ; നാളെ കോട്ടയം ഉൾപ്പെടെ 7 ജില്ലകളിൽ യെല്ലോ അലർട്ട്

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് ഇന്ന് മഴ ശക്തമായേക്കും. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം എന്നിവിടങ്ങളിലാണ് മുന്നറിയിപ്പുള്ളത്. അതിനിടെ തെക്കുപടിഞ്ഞാറൻ കാലവർഷം ലക്ഷദ്വീപിൽ മിനിക്കോയ് ദീപിൽ എത്തി. കാലാവസ്ഥാവകുപ്പിന്റെ പ്രവചനം അനുസരിച്ച് ഞായറാഴ്ചയാണ് കേരളത്തിൽ എത്തേണ്ടത്. എന്നാൽ, വൈകുമോയെന്ന് ആശങ്കയുണ്ട്. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മീറ്റർ മുതൽ […]

സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത..! ഇടിമിന്നൽ മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ ജാഗ്രത നിർദ്ദേശം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലും കാറ്റോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇത് പ്രകാരം ഇന്നടക്കം അടുത്ത അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെയും മറ്റന്നാളും ഇടുക്കി ജില്ലയിലും രണ്ടാം തിയതി പത്തനംതിട്ട, ഇടുക്കി ജില്ലകളിലുമാണ് യെല്ലോ ജാഗ്രത. മൂന്നാം തിയതിയാകട്ടെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലായിരിക്കും യെല്ലോ അലർട്ട്. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 […]

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴ ..! ഇടിമിന്നൽ മുന്നറിയിപ്പ്; കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക്; അടുത്ത മൂന്ന് മണിക്കൂറിൽ ഈ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളാ, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. നാളെ മുതൽ ഞായറാഴ്ച വരെയാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര […]

കനത്ത മഴയും, കാറ്റും..! ബസ് സ്റ്റോപ്പിന് മുകളിൽ മരം വീണു ; ഐടിഐ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

സ്വന്തം ലേഖകൻ കൽപറ്റ: വയനാട് കൽപറ്റയിൽ ബസ് സ്റ്റോപ്പിന് മുകളിൽ മരം വീണ് വിദ്യാർഥിക്ക് പരിക്ക്. കനത്ത മഴയിലും കാറ്റിലും ബസ് കാത്തുനിൽപ്പുകേന്ദ്രത്തിന് മുകളിൽ തെങ്ങ് വീണാണ് വിദ്യാർഥിക്ക് പരിക്കേറ്റത്. കാട്ടിക്കുളം സ്വദേശിയായ ഐടിഐ വിദ്യാർഥി നന്ദു(19)വിനാണ് പരിക്കേറ്റത്. കോളജ് വിട്ട് ബസ് കാത്തിരിക്കുമ്പോഴാണ് അപകടമുണ്ടായതെന്നാണ് വിവരം. നന്ദുവിന്റെ പരിക്ക് ഗുരതരമാണ്. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് വിദ്യാർഥിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത..! ഇടിമിന്നൽ മുന്നറിയിപ്പ്; പത്തനംതിട്ട, ഇടുക്കി. എറണാകുളം ജില്ലകളിൽ യെല്ലോ അലര്‍ട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി. എറണാകുളം ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. ഇടിമിന്നലിന് പുറമെ, 30 മുതല്‍ 40 കി. മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മെയ് 20 മുതല്‍ മെയ് 23 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയര്‍ന്ന താപനില മുന്നറിയിപ്പ് – യെല്ലോ അലര്‍ട്ട് കോഴിക്കോട്, […]

സംസ്ഥാനത്ത് കാലവര്‍ഷമെത്തുന്നു..! അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യത..! ഇടിമിന്നൽ മുന്നറിയിപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷമെത്തുന്നു. 24 മണിക്കൂറിനുള്ളില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ കാലവര്‍ഷം എത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം. കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും വീശിയേക്കും. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം മലയോര പ്രദേശങ്ങള്‍ ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം നിക്കോബര്‍ ദ്വീപ് സമൂഹം, തെക്കന്‍ ആന്‍ഡമാന്‍ കടല്‍, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്നാണ് […]

‘മോക്ക’ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു..! ഞായറാഴ്ചയോടെ തീരം തൊടും..! സംസ്ഥാനത്ത് വരുന്ന അഞ്ചുദിവസം വ്യാപക മഴ..! ജാഗ്രത

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ചുദിവസം വ്യാപകമായി മഴ പെയ്യുമെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട മോക്ക ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഞായറാഴ്ചയോടെ ഇത് തീരം തൊടും. ബംഗ്ലാദേശിനും മ്യാന്മാറിനും ഇടയിലാണ് ഇത് തീരത്ത് എത്തുക. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. എന്നാല്‍ ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.