സന്ധി വേദനയാല്‍ ബുദ്ധിമുട്ടുകയാണോ നിങ്ങൾ ? എങ്കിൽ ഭക്ഷണത്തില്‍ ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തി നോക്കൂ..!!
സ്വന്തം ലേഖകൻ ഇന്നത്തെക്കാലത്ത് ഒട്ടുമിക്കയാളുകളെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് സന്ധിവേദന. കൈകള്‍, ഇടുപ്പ്, നട്ടെല്ല്, കാല്‍മുട്ടുകള്‍, കാലുകള്‍ എന്നിവിടങ്ങളിലെല്ലാം വേദന അനുഭവപ്പെടാം. ഇതിലൂടെ നിത്യ ജീവിതത്തില്‍ പല ജോലികളും ചെയ്യാന്‍ നാം ബുദ്ധിമുട്ടും. സന്ധികള്‍ക്ക് ചുറ്റുമുള്ള ക്ഷതം, സന്ധിവാതം, മറ്റ് രോഗങ്ങള്‍ എന്നിവയെല്ലാം ഈ വേദനകള്‍ക്ക് കാരണമാകാം. സന്ധിവേദനയില്‍ നിന്നും ആശ്വാസം നല്‍കാന്‍ കഴിയുന്ന ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ അറിയാം. സീഡ്‌സ് ആന്റ് നട്ട്‌സ്- ബദാം, ഹസല്‍നട്ട്, നിലക്കടല, വാല്‍നട്ട് എന്നിവ ഒമേഗ 3 ഫാറ്റി ആസിഡുകളാല്‍ സമ്പുഷ്ടമാണ്. അവയ്ക്ക് ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്. നാരുകള്‍, […]