video
play-sharp-fill

കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ സംസ്ഥാനം കേരളം: കേന്ദ്ര ആരോഗ്യ മന്ത്രാലയം

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷം കേരളത്തിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പുതിയ കോവിഡ് കേസുകള്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യുന്നത്് കേരളത്തിലാണ്. കഴിഞ്ഞ ദിവസം 3527 കോവിഡ് കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. 2854 കേസുകളുമായി മഹാരാഷ്ട്രയാണ് തൊട്ടുപിന്നില്‍. പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ്, തമിഴ്നാട്, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവയാണ് കോവിഡ് വ്യാപനം അതിവേഗത്തിലായിക്കൊണ്ടിരിക്കുന്ന മറ്റു സംസ്ഥാനങ്ങള്‍. രോഗമുക്തിയിലും മുന്നിട്ട് നില്‍ക്കുന്നത് കേരളമാണ്. കഴിഞ്ഞദിവസം 3782 പേരാണ് രോഗമുക്തി നേടിയത്. പശ്ചിമബംഗാള്‍, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നി സംസ്ഥാനങ്ങളാണ് […]

അതിവേഗം പടരുന്ന പുതിയ കൊറോണ വൈറസ് കണ്ടെത്തി; ആരോഗ്യ മന്ത്രാലയം അടിയന്തര യോഗം വിളിച്ചു.

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: അതിവേഗം പടരുന്ന പുതിയ കൊറോണ വൈറസ് ഇംഗ്ലണ്ടില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയിലും മുന്‍കരുതല്‍ നടപടി സ്വീകരിക്കുന്നു. ഇതിനോടനുബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം അടിയന്തര യോഗം വിളിച്ചുകൂട്ടി. ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് (ഡി ജി എച്ച് എസ്) അധ്യക്ഷനായ ജോയിന്റ് മോണിറ്ററിംഗ് ഗ്രൂപ്പ് ഇന്ന് രാവിലെ പത്തിനാണ് യോഗം ചേരുന്നത്. മോണിറ്ററിംഗ് ഗ്രൂപ്പിലെ അംഗമായ ലോകാരോഗ്യ സംഘടനയിലെ ഇന്ത്യയുടെ പ്രതിനിധി റോഡെറിക്കോ എച്ച് ഒഫ്രിനും ഇന്ന് ചേരുന്ന യോഗത്തില്‍ പങ്കെടുക്കുമെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍. യു.കെ യില്‍ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച […]

ആറാം മാസം വരെ അബോർഷൻ നടത്താം ; ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി

സ്വന്തം ലേഖകൻ ന്യൂഡൽഹി: ആറാം മാസം വരെ ഇനി അബോർഷൻ നടത്താം. ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ചൊവ്വാഴ്ച ഡൽഹിയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം ഇത് സംബന്ധിച്ചുള്ള ബില്ലിന് അംഗീകാരം നൽകി. ബില്ല് ഫെബ്രുവരി ഒന്നിന് തുടങ്ങുന്ന ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കും. നേരത്തേ ഗർഭച്ഛിദ്രം നടത്താനുള്ള കാലയളവ് അഞ്ച് മാസം. ഇതാണ് 24 ആഴ്ചയാക്കി ഉയർത്തിയിരിക്കുന്നത്. മാതൃ മരണനിരക്ക് ഗണ്യമായി കുറയ്ക്കാൻ പുരോഗമനപരമായ ഈ തീരുമാനം സഹായിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പ്രകാശ് ജാവദേക്കർ വ്യക്തമാക്കി. അഞ്ച് മാസം വരെ ഗർഭച്ഛിദ്രം നടത്താൻ അനുമതി […]