മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത മധ്യവയസ്‌കന് മർദ്ദനം..! കൊലക്കേസ് പ്രതിയടക്കം രണ്ടു യുവാക്കള്‍ പിടിയിൽ
സ്വന്തം ലേഖകൻ ഹരിപ്പാട്: മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തത്തിന് മധ്യവയസ്‌കനെ മര്‍ദ്ദിച്ച സംഭവത്തിൽ രണ്ടു യുവാക്കള്‍ അറസ്റ്റില്‍. ചിങ്ങോലി സ്വദേശികളായ തറവേലിക്കകത്ത് പടീറ്റതില്‍ വീട്ടില്‍ ഹരികൃഷ്ണന്‍ (31), ശ്രീനിലയം വീട്ടില്‍ ജയചന്ദ്രന്‍ (38) എന്നിവരെയാണ് കരിയിലകുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. ചിങ്ങോലി ദേവസ്വം പറമ്പില്‍ വിജയകുമാറിനെ(47) മര്‍ദ്ദിച്ച കേസിലാണ് അറസ്റ്റ്. തിങ്കളാഴ്ച രാത്രി കാര്‍ത്തികപ്പള്ളി ജംഗ്ഷനില്‍ വച്ചാണ് വിജയകുമാറിന് മര്‍ദ്ദനമേറ്റത്. പ്രതികള്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തതിനാണ് സംഘം വിജയകുമാറിനെ ആക്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. പരുക്കേറ്റ് കിടന്ന വിജയകുമാറിനെ കരീലക്കുളങ്ങര പൊലീസാണ് ഹരിപ്പാട് സര്‍ക്കാര്‍ […]