play-sharp-fill

മീനടത്ത് വൃദ്ധമാതാവിനെ മർദിച്ച മകൻ അറസ്റ്റിൽ, കൊച്ചുമോൻ ആണ് അറസ്റ്റിലായത്

സ്വന്തം ലേഖകൻ കോട്ടയം: മീനടത്ത് അമ്മയെ ക്രൂരമായി മർദിച്ച മകൻ അറസ്റ്റിൽ. മാത്തൂർപടി തെക്കേൽ കൊച്ചുമോൻ (48) ആണ് അറസ്റ്റിലായത്. മദ്യത്തിന് അടിമയായ കൊച്ചുമോൻ സുഖമില്ലാത്ത മാതാവിനേയും സഹോദരനെയും സ്ഥിരമായി മർദിക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. മർദനത്തിന്റെ വീഡിയോ പുറത്തുവന്നു. മർദനമേറ്റ് വൃദ്ധയായ അമ്മ അലമുറയിട്ട് കരയുന്നതും അനങ്ങിപ്പോകരുതെന്ന് കൊച്ചുമോൻ ഭീഷണിപ്പെടുത്തുന്നതും വീഡിയിൽ കാണാം. കൊച്ചുമോന്റെ ഭാര്യ തന്നെയാണ് ദൃശ്യം പകർത്തിയത്. തുടർന്ന് ഇത് പാമ്പാടി പഞ്ചായത്ത് അംഗത്തിന് അയച്ചു കൊടുത്തു. ഇദ്ദേഹമാണ് പൊലീസിനെ സമീപിച്ചത്. ഈ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പാമ്പാടി പൊലീസ് കേസെടുത്തത്. ബാറിൽ […]