play-sharp-fill

ഗംഗയില്‍ എറിയരുത്; ​ഗുസ്തിതാരങ്ങളെ അനുനയിപ്പിച്ച് കർഷക നേതാക്കൾ; മെഡലുകൾ തിരികെ വാങ്ങി..! പൊട്ടിക്കരഞ്ഞ് താരങ്ങള്‍

സ്വന്തം ലേഖകൻ ദില്ലി: മെഡലുകൾ ​ഗം​ഗയിലൊഴുക്കാനുള്ള തീരുമാനവുമായി ഹരിദ്വാറില്‍ എത്തിയ ​ഗുസ്തി താരങ്ങളെ അനുനയിപ്പിച്ച് കർഷക നേതാക്കൾ. താരങ്ങളുമായി സംസാരിച്ച കർഷക നേതാക്കൾ മെഡലുകൾ തിരികെ വാങ്ങി. ബി കെ യു അധ്യക്ഷൻ നരേഷ് ടിക്കായ്ത്ത് ഉൾപ്പെടെയുള്ളവരാണ് ഹരിദ്വാറിലെത്തി താരങ്ങളെ ആശ്വസിപ്പിച്ചത് . പൊട്ടിക്കരഞ്ഞുകൊണ്ടാണ് ​ഗുസ്തി താരങ്ങൾ ഇവരോട് പ്രതികരിച്ചത്. ഒപ്പമുണ്ടെന്ന് കര്‍ഷക നേതാക്കള്‍ നൽകിയ ഉറപ്പിനെ തുടർന്ന് മെഡൽ ഗംഗയിലൊഴുക്കാനുള്ള തീരുമാനത്തിൽ നിന്ന് താരങ്ങൾ താത്ക്കാലികമായി പിന്തിരിഞ്ഞു. ആത്മാഭിമാനം പണയം വെച്ചു ജീവിക്കാനാവില്ല. ഈ മെഡലുകൾ തങ്ങളുടെ ജീവനും ആത്മാവുമാണ്. കഠിനാധ്വാനം ചെയ്തു […]