ഗുരുവായൂര്‍ വലിയ കേശവന്‍ ചരിഞ്ഞു; വിടവാങ്ങിയത് ഗുരുവായൂരപ്പന്റെ സ്വര്‍ണ്ണക്കോലമെഴുന്നള്ളിക്കാന്‍ അവകാശമുള്ള ഗജവീരന്‍
സ്വന്തം ലേഖകന്‍ തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രധാന ആനയായ വലിയ കേശവന്‍ ചരിഞ്ഞു. 2020 ഫെബ്രുവരി 26ന് കൊമ്പന്‍ ഗുരുവായൂര്‍ പദ്മനാഭന്‍ വാര്‍ദ്ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചരിഞ്ഞതോടെയാണ് വലിയ കേശവന്‍ ഗുരുവായുരിലെ ആനകളില്‍ പ്രധാനിയായത്. ഗുരുവായൂരപ്പന്റെ സ്വര്‍ണ്ണക്കോലമേന്തുന്നതിന് അവകാശമുള്ള കൊമ്പനായിരുന്നു കേശവന്‍. മുന്‍പ് പിന്‍കാലിന് സമീപത്തെ മുഴ കാരണവും ക്ഷയരോഗം മൂലവും ക്ഷീണിതനായിരുന്ന ആന ചികിത്സയിലായിരുന്നു. ഇടയ്ക്ക് രോഗം കലശലായെങ്കിലും പിന്നീട് ഭേദപ്പെട്ടിരുന്നു. രണ്ട് വര്‍ഷത്തോളമായ ചികിത്സ തുടരവെയാണ് ഉച്ചയ്ക്ക് 12.20ന് ആന ചരിഞ്ഞത്.