മണിക്കിണർ നവീകരണം: ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാഴാഴ്ച മുതൽ രണ്ടാഴ്ച ദർശനത്തിനും വഴിപാടുകൾക്കും നിയന്ത്രണം..!

സ്വന്തം ലേഖകൻ തൃശൂർ: ​ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാഴാഴ്ച മുതൽ രണ്ടാഴ്ച്ച ദർശനത്തിനും വഴിപാടുകൾക്കും നിയന്ത്രണം. അഭിഷേകത്തിനും നിവേദ്യങ്ങൾക്കുമായി ജലം എടുക്കുന്ന മണിക്കിണർ നവീകരിക്കുന്നതിനാലാണ് നിയന്ത്രണം. നിയന്ത്രണം സംബന്ധിച്ച വിശദാംശങ്ങൾ ദേവസ്വം പുറത്തുവിട്ടിട്ടില്ല. വെള്ള നിവേദ്യം, നെയ് പായസം, പാൽപ്പായസം എന്നിവ തയ്യാറാക്കാൻ ഈ കിണറ്റിലെ വെള്ളമാണ് ഉപയോ​ഗിക്കുന്നത്. നിയന്ത്രണ സമയത്ത് ഈ വഴിപാടുകളുടെ അളവു കുറയ്ക്കും. 2014ൽ മണിക്കിണർ ചെളി കോരി വൃത്തിയാക്കിയിരുന്നു. എന്നാൽ സമീപ ദിവസങ്ങളിൽ വെള്ളത്തിന് നിറം മാറ്റം കണ്ടു. ഈ സാഹചര്യത്തിലാണ് നവീകരണം. ചെളി കോരി നെല്ലിപ്പടി നവീകരിക്കും. കരിങ്കല്ലു […]

ഗുരുവായൂരപ്പാ രക്ഷിക്കണേ…; ബിനോയ് കൊടിയേരി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി; ബീഹാറി യുവതിയെ ബലാത്സംഗം ചെയ്ത കേസ് വിചാരണ തുടങ്ങാനിരിക്കെ അനുഗ്രഹം തേടി ക്ഷേത്രങ്ങള്‍ തോറും കയറിയിറങ്ങി കൊടിയേരി പുത്രന്‍

സ്വന്തം ലേഖകന്‍ തൃശ്ശൂര്‍: ബിനോയ് കോടിയേരി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇന്നലെയായിരുന്നു ആരെയും അറിയിക്കാതെ ബിനോയ് ക്ഷേത്രദര്‍ശനത്തിനെത്തിയത്. ബീഹാര്‍ യുവതിയുടെ ബലാത്സംഗ പരാതി വന്നതിനു ശേഷം രണ്ടാം തവണയാണ് ബിനോയ് ഗുരുവായൂരില്‍ എത്തുന്നത്. യുവതിയുടെ പരാതിയില്‍ മുംബയിലെ ഓഷിവാര പൊലീസ് ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു ബിനോയ് ആദ്യം ഗുരുവായൂരില്‍ ദര്‍ശനത്തിനെത്തിയത്. അന്ന് നിര്‍മാല്യ ദര്‍ശനത്തിന് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു ബിനോയ് എത്തിയത്. വഴിപാട് കൗണ്ടറുകള്‍ തുറക്കാത്തതിനാല്‍ പാല്‍പ്പായസം ശീട്ടാക്കാനുള്ള തുക ക്ഷേത്രം കാവല്‍ക്കാരനെ ഏല്‍പ്പിക്കുകയായിരുന്നു. മയക്കുമരുന്ന് കേസില്‍ പ്രതിയായ സഹോദരന്‍ ബിനീഷ് കോടിയേരി ഇപ്പോള്‍ […]

നടി അനുശ്രീക്കെതിരെ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് പൊലീസില്‍ പരാതി നല്‍കി

സ്വന്തം ലേഖകന്‍ തൃശ്ശൂര്‍: ഭരണസമിതിയെ വഞ്ചിച്ച് അന്യായമായ ലാഭമുണ്ടാക്കി എന്ന് ആരോപിച്ച് അനുശ്രീയ്‌ക്കെതിരെ ഗുരുവായൂര്‍ ദേവസ്വം അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരു മാസത്തേക്ക് സാനിറ്റൈസേഷനു വേണ്ടി വരുന്ന നേച്ചര്‍ പ്രൊട്ടക്ട് എന്ന ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ ഉത്പന്നം സംഭാവന / വഴിപാട് നല്‍കുന്നതിനും, ജനുവരി 12 മുതല്‍ 15 വരെയുള്ള തീയതികളില്‍ ക്ഷേത്ര പരിസരത്തു സാനിറ്റെസേഷന്‍ നടത്തുന്നതിനും വേണ്ടി അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ മറവില്‍ ദേവസ്വം ഭരണ സമിതി നല്‍കിയ അനുമതി, ദുര്‍വിനിയോഗം ചെയ്ത് പരസ്യചിത്രം നിര്‍മ്മിച്ച് അനധികൃതമായി ലാഭം ഉണ്ടാക്കി […]

വധുവിനെ ഒരുക്കിയ ബ്യൂട്ടിഷ്യന് കോവിഡ് എന്ന് ഫോൺ സന്ദേശം ; അജ്ഞാതന്റെ ഫോൺ കോളിൽ അങ്കലാപ്പിലായി ഗുരുവായൂർ ക്ഷേത്ര അധികൃതർ

സ്വന്തം ലേഖകൻ ഗുരുവായൂർ : കൊറോണ വൈറസ് വ്യാപനത്തിന്റെ സംസ്ഥാനത്ത് ലാക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വന്നതോടെ ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങൾ പുനരാരംഭിച്ചിരുന്നു. ന്നാൽ കഴിഞ്ഞ ദിവസം ക്ഷത്രത്തിലേക്ക് എത്തിയ വ്യാജ സന്ദേശം അധികൃതരെ വട്ടംകറക്കിയിരിക്കുകയാണ്. ഗുരുവായൂർ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം നടന്ന വിവാഹങ്ങളിൽ ഒന്നിൽ കോവിഡ് ബാധിച്ച ബ്യൂട്ടീഷ്യനാണ് വധുവിനെ ഒരുക്കിയത് എന്ന വ്യാജ സന്ദേശമാണ് അധികൃതരെ ആശങ്കയിലാഴ്ത്തിയത്. രാവിലെ 7.45ന് ക്ഷേത്രത്തിലെ ഫോണിലേക്കാണ് വ്യാജ ഫോൺ കോൾ എത്തിയത്. ഹരീഷ്, എറണാകുളം എന്ന പേരു പറഞ്ഞാണ് വിളിച്ചത്. പാലക്കാട്ട് നിന്നുള്ള ഒരു […]