കോഴിക്കോട്ടെ സ്വർണ്ണ മൊത്ത വിൽപ്പന കേന്ദ്രത്തിൽ ജി.എസ്.ടി ഇന്റലിജൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് മുപ്പത് കോടിയുടെ കണക്കിൽപ്പെടാത്ത സ്വർണ്ണം ; മൊത്ത വിൽപ്പനശാലയിൽ നിന്നും സ്വർണ്ണം വാങ്ങുന്നവരിൽ കേരളത്തിലെ പ്രമുഖ ജൂവലറികളും
സ്വന്തം ലേഖകൻ കോഴിക്കോട് : കേരളത്തിലുടനീളം സ്വർണാഭരണങ്ങൾ മൊത്ത വിൽപ്പന നടത്തിവന്നിരുന്ന കോഴിക്കോട്ടെ സ്വർണ്ണ മൊത്ത വിൽപ്പന കേന്ദ്രത്തിൽ ജിഎസ്ടി ഇന്റലിജൻസ് പരിശോധന. പരിശോധനയിൽ ഇന്റലിജൻസ് അധികൃതർ കണ്ടെത്തിയത് മുപ്പത് കോടി രൂപയുടെ കണക്കിൽപ്പെടാത്ത സ്വർണ്ണമാണ്. ഇവരിൽ നിന്നും നികുതിയും പിഴയുമായാണ് ഒരു കോടിയോളം രൂപ അധികൃതർ ഈടാക്കിയത്. ഇവരിൽ നിന്നും കേരളത്തിലെ പ്രമുഖ ജൂവലറികൾ സ്വർണാഭരണങ്ങൾ വാങ്ങിയിരുന്നു. കോഴിക്കോട് നഗരത്തിലെ നിരവധി ജൂവലറികൾ കേന്ദ്രീകരിച്ച് അനധികൃത സ്വർണവിൽപ്പന വ്യാപകമെന്ന് പരാതികളുയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പരിശോധന നടന്നത്. ഏതാനും മാസങ്ങൾക്ക് മുൻപ് കോഴിക്കോട് തന്നെയുള്ള […]