ഗ്രാൻ കേരള ഷോപ്പിംഗ് ഫെസ്റ്റിവൽ നിർത്തലാക്കി
സ്വന്തം ലേഖിക തിരുവനന്തപുരം: കേരളത്തിൻറെ വിനോദസഞ്ചാരമേഖലയ്ക്ക് ഉണർവ്വേകാനായി തുടങ്ങിയ ഗ്രാൻറ് കേരള ഷോപ്പിംഗ് ഫെസ്റ്റിവെൽ നിർത്തലാക്കുന്നു. ഇന്ന് ചേർന്ന സംസ്ഥാന മന്ത്രിസഭയാണ് ഇക്കാര്യത്തിൽ തീരുമാനം കൈകൊണ്ടത്. വിഭാവനം ചെയ്ത ലക്ഷ്യങ്ങൾ കൈവരിക്കാൻ സാധിച്ചില്ലെന്നും വിനോദസഞ്ചാര മേഖലയ്ക്ക് പ്രയോജനം ചെയ്തില്ലെന്നുമുള്ള ടൂറിസം ഡയറക്ടറുടെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് വാർത്താക്കുറിപ്പിലൂടെ സർക്കാർ അറിയിച്ചു. മറ്റ് തീരുമാനങ്ങൾ സ്വകാര്യ ലാബിലെ തെറ്റായ പരിശോധനാ റിപ്പോർട്ടിനെ തുടർന്ന് കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ കീമോതെറാപ്പിക്ക് വിധേയയാകേണ്ടി വന്ന മാവേലിക്കര കടശ്ശനാട് സ്വദേശി രജനിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മൂന്നു […]