സ്വർണ്ണക്കടത്ത്, ലഹരിമരുന്ന് കേസുകളുടെ അന്വേഷണം മലയാള സിനിമയിലേക്കും ; 2019 മുതലുള്ള സിനിമകളുടെ വിശദാംശങ്ങൾ തേടി നിർമ്മാതാക്കളുടെ സംഘടനയ്ക്ക് സ്‌പെഷ്യൽ ബ്രാഞ്ചിന്റെ കത്ത്
സ്വന്തം ലേഖകൻ കൊച്ചി: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത്, ലഹരിമരുന്ന് കേസുകളുടെ അന്വേഷണം മലയാള സിനിമയിലേക്കും. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ച് ഇതുസംബന്ധിച്ച അന്വേഷണം ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട് 2019 ജനുവരി 1 മുതലുള്ള മലയാള സിനിമകളുടെ വിശദാംശങ്ങളാണ് സംഘം പ്രധാനമായും പരിശോധിക്കുന്നത്. കള്ളപ്പണം, സ്വർണക്കടത്ത്, മയക്കുമരുന്ന് സംഘങ്ങളുടെ മലയാള സിനിമാ ബന്ധം അന്വേഷിക്കുന്നതിന്റെ ഭാഗമായായിട്ടാണ് നടപടിയെന്നാണ് സൂചന. 2019 മുതലുള്ള സിനിമകളുടെ വിശദാംശങ്ങൾ അടിയന്തരമായി നൽകണമെന്ന് ആവശ്യപ്പെട്ട് നിർമ്മാതാക്കളുടെ സംഘടനയ്ക്ക് സ്‌പെഷ്യൽ ബ്രാഞ്ച് കത്ത് അയച്ചു. പോയവർഷം മുതലുള്ള മലയാള സിനിമകളിലെ അഭിനേതാക്കൾ, […]