ബാലൻസ് വാങ്ങാൻ മറന്ന യാത്രക്കാരന് ഗൂഗിൾ പേ വഴി ബാലൻസ് നൽകി കണ്ടക്ടർ മാതൃകയായി
കല്പറ്റ: ബാക്കിയുള്ള തുക വാങ്ങാന്‍ മറന്ന യാത്രകാരന് ഗൂഗിള്‍ പേ വഴി തിരിച്ചുനല്‍കി കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ മാതൃകയായി. വയനാട് മീനങ്ങാടി സ്വദേശിയായ യാത്രക്കാരന്‍ ജിനു നാരായണനാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്റെ മാതൃകാ നടപടിയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടത്. സുല്‍ത്താന്‍ ബത്തേരി – കോഴിക്കോട് റൂട്ടിലോടുന്ന പോയിന്റ് ടു പോയിന്റ് ബസിലാണ് ജിനു ബത്തേരിയില്‍ നിന്നും കോഴിക്കോട്ടേക്ക് യാത്ര ചെയ്തപ്പോൾ 88 രൂപ ചാര്‍ജുള്ള ടിക്കറ്റിന് കണ്ടക്ടർ 200 രൂപ നല്‍കി പത്ത് രൂപ നൽകി ബാക്കി പിന്നെ തരാമെന്ന് യാത്രക്കാരനോട് പറയുകയായിരുന്നു. എന്നാല്‍ കോഴിക്കോട് […]