ജി 20 ഉച്ചകോടിക്കായി കുമരകം ഒരുങ്ങുന്നു; പരിസ്ഥിതി സൗഹൃദപരമായ ഒരുക്കങ്ങൾ; മുളകൾ പാകിയ കവാടങ്ങളാണ് പ്രധാന ആകർഷണം
സ്വന്തം ലേഖകൻ കുമരകം: ജി–20 ഉച്ചകോടിക്കായി കുമരകം ഒരുങ്ങുന്നു. സമ്മേളനം നടക്കുന്ന കെടിഡിസി വാട്ടർ സ്കേപ് കൺവൻഷൻ സെന്ററിലേക്കുള്ള പ്രവേശന കവാടം മുതൽ പരിസ്ഥിതി സൗഹൃദപരമായാണ് നിർമിച്ചിരിക്കുന്നത്. കവാടം പൂർണമായും നാടൻ മുള ഉപയോഗിച്ചാണു നിർമിക്കുന്നത്. പാലത്തിന്റെ കൈവരികളും മുളകൾ കൊണ്ടു മനോഹരമാക്കിയിട്ടുണ്ട്. സെന്ററിന്റെ സീലിംഗ് ഉൾപ്പടെ മുളകൾ പാകി ഭംഗിയാക്കി.ചുവരുകളുടെ ഉൾഭാഗത്ത് ചണമാണ് ഉപയോഗിച്ചിരിക്കുന്നത്. ശബ്ദ നിയന്ത്രണ സംവിധാനവും ദീപാലങ്കാരങ്ങളും പരിസ്ഥിതി സൗഹൃദപരമായാണ് ക്രമീകരിച്ചിട്ടുള്ളത്. ഹാളിന്റെ പരിസരമാകെ പ്രത്യേക തരം പുല്ലും ചെടികളും നട്ടു മോടി കൂട്ടിയിട്ടുണ്ട്. മുളകൾ 25 വർഷം കേടുകൂടാതെ […]