എന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു, എനിക്കെതിരെ വധഭീഷണിയുണ്ട് : ബിഗ് ബോസ് താരം ഫുക്രു

സ്വന്തം ലേഖകൻ കൊച്ചി : നിരവധിയാളുകൾ ഫോളോ ചെയ്തിരുന്ന തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും വധഭീഷണി സന്ദേശം ലഭിക്കുന്നുണ്ടെന്നും വ്യക്തമാക്കി ബിഗ് ബോസ് താരം ഫുക്രു എന്ന കൃഷ്ണ ജീവ്. ഹാക് ചെയ്തവർ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് മോശം കമന്റുകളും സന്ദേശങ്ങളും അയച്ചതായും ഫുക്രു പറഞ്ഞു. ഇതുകൂടാതെ തുടർച്ചയായി വധഭീഷണി ഉൾപ്പടെയുള്ള സന്ദേശങ്ങൾ തനിക്ക് ലഭിക്കുന്നുണ്ടെന്നും ഫുക്രു പറഞ്ഞു. എന്നാൽ അതെല്ലാം ഈ വധഭീഷണികളെല്ലാം അത്തരം മനോഭാവത്തോട് കൂടിമാത്രമാണ് എടുത്തതെന്നും ഫുക്രു പറഞ്ഞു. സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് ഫുക്രു വധഭീഷണിയ്‌ക്കെതിരെ രംഗത്ത് […]