ഫുൾ ടാങ്ക് ഇന്ധനം നിറച്ചാൽ ചൂടില്‍ വാഹനം കത്തിപ്പോകുമോ? വീണ്ടും സോഷ്യൽ മീഡിയയിൽ ചൂട് പിടിച്ച ചർച്ച; ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷൻ്റെ വിശദീകരണം അറിയാം
സ്വന്തം ലേഖകൻ കണ്ണൂര്‍: ടാങ്ക് നിറയെ എണ്ണയടിച്ചാല്‍ ചൂടില്‍ വാഹനം കത്തിപ്പോകുമെന്ന് ഇന്ത്യന്‍ ഓയിലിന്റെ പേരില്‍ വീണ്ടും വ്യാജ സന്ദേശം.കണ്ണൂരില്‍ കാര്‍ കത്തിയ സമയത്ത് വീണ്ടും വ്യാജസന്ദേശം ഇറങ്ങിയതില്‍ വാഹന ഉടമകള്‍ ആശങ്കയിൽ. ഇത് വ്യാജ സന്ദേശമാണെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ നേരത്തേ തന്നെ ട്വീറ്റ് ചെയ്തിരുന്നു. വരുംദിവസങ്ങളില്‍ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ വാഹന ടാങ്കില്‍ പൂര്‍ണമായി പെട്രോള്‍ നിറയ്ക്കരുതെന്നുമാണ് സന്ദേശം. പകുതി ടാങ്ക് ഇന്ധനം നിറച്ച് വായുവിന് ഇടംനല്‍കുക. പരമാവധി പെട്രോള്‍ നിറച്ചതിനാല്‍ ഈയാഴ്ച അഞ്ച് സ്‌ഫോടന അപകടങ്ങള്‍ സംഭവിച്ചെന്നും സന്ദേശത്തില്‍ […]