ചാമ്പ്യന് ചിരിക്കാം ; ഓസ്‌ട്രേലിയയെ 4 -1ന് തുരത്തി ഫ്രഞ്ച് പടയോട്ടം; ജിറൂവിന് ഇരട്ടഗോൾ , ഗോൾ അടിച്ച് സൂപ്പർ തരാം എംബാപ്പെയും.ഫ്രാൻസ് ഓസ്ട്രേലിയ മത്സരം ദോഹയിൽ നിന്നും തേർഡ് ഐ ന്യൂസ് സ്പെഷ്യൽ കറസ്പോണ്ടന്റ് ശ്രീകല പ്രസന്നൻ വിലയിരുത്തുന്നു.
പരിക്കിലും ഫ്രാൻസിന് ഒട്ടും ക്ഷീണമില്ല. ആദ്യ മത്സരത്തിനിറങ്ങിയ ചാമ്പ്യൻമാർ ഓസ്‌ട്രേലിയയെ 4–-1ന് തുരത്തി. ഒളിവർ ജിറൂ ഇരട്ടഗോൾ നേടി. ഫ്രാൻസിന്റെ എക്കാലത്തെയും മികച്ച ഗോളടിക്കാരിൽ തിയറി ഒൻറിക്ക് ഒപ്പമെത്തി. ഇരുവർക്കും 51 ഗോളാണ്. ആഡ്രിയൻ റാബിയറ്റും കിലിയൻ എംബാപ്പെയും ലക്ഷ്യം കണ്ടു. രണ്ട് ഗോളിന് വഴിയുമൊരുക്കി എംബാപ്പെ. രണ്ടാം ലോകകപ്പിനിറങ്ങിയ ഇരുപത്തിമൂന്നുകാരന് ആകെ അഞ്ച് ഗോളായി. ക്രെയ്‌ഗ് ഗുഡ്‌വിന്നിലൂടെ ഒമ്പതാം മിനിറ്റിൽ ഓസ്‌ട്രേലിയയായിരുന്നു മുന്നിലെത്തിയത്. എന്നാൽ ചാമ്പ്യൻമാരുടെ കളി പുറത്തെടുത്ത ഫ്രഞ്ചുകാർ എതിരാളിയെ പിന്നെ നിലംതൊടീച്ചില്ല. ജയത്തിലും ഇടതുപ്രതിരോധക്കാരൻ ലൂകാസ് ഹെർണാണ്ടസിന്റെ പരിക്ക് ആശങ്കയായി. […]