ജയിലിൽ ചെന്നാൽ ഇനി ചപ്പാത്തി കഴിയ്ക്കുക മാത്രമല്ല സൗന്ദര്യവും വർദ്ധിപ്പിയ്ക്കാം
സ്വന്തം ലേഖകൻ തിരുവനന്തപുരം: ചപ്പാത്തിയും ചിക്കനും കഴിയ്ക്കുക മാത്രമല്ല ഇനി പൂജപ്പുര ജയിലിൽ എത്തിയാൽ സൗന്ദര്യവും വർദ്ധിപ്പിക്കാം. ജയിൽ വകുപ്പിന്റെ കീഴിൽ പുരുഷൻമാർക്കായി ഫ്രീഡം ലുക്ക്‌സ് പാർലറിന്റെ ഉദ്ഘാടനം ഡി.ജി.പി ഋഷിരാജ് സിംഗ് നിർവഹിച്ചു. പൂജപ്പുര കരമന റോഡിൽ പരീക്ഷ ഭവനോട് ചേർന്നാണ് ഫ്രീഡം ലുക്ക്‌സ് ബ്യൂട്ടി പാർലർ. രാവിലെ എട്ട് മുതൽ വൈകിട്ട് എട്ട് മണിവരെയാണ് പ്രവർത്തനം. വിവിധതരം ഫേഷ്യൽ, ഹെയർ ഡ്രസ്സിങ്, ഫേഷ്യൽ മസ്സാജിങ്, ഷേവിങ്, ഹെന്ന, ഹെയർ കളറിങ് എന്നിവ ശീതീകരിച്ച റൂമിൽ മിതമായ നിരക്കിൽ ഫ്രീഡം ലുക്ക്‌സിൽ […]