കോൺഗ്രസ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസ് ; ലക്ഷദ്വീപ് മുൻ എംപിയുടെ സഹോദരനെ സർക്കാർ സർവീസിൽ നിന്ന് പിരിച്ചുവിട്ടു ; നടപടി കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ

സ്വന്തം ലേഖകൻ കവരത്തി: വധശ്രമ കേസിൽ ലക്ഷദ്വീപ് മുൻ എംപിയുടെ സഹോദരനെ സർക്കാർ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് നടപടി. കേസിലെ ഒന്നാംപ്രതി നൂറുൾ അമീനെയാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പിരിച്ചുവിട്ടത്. കോൺഗ്രസ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിലാണ് നടപടി. ആന്ത്രോത്ത് എംജിഎസ്എസ്എസിലെ ഇംഗ്ലീഷ് അധ്യാപകനായിരുന്നു നൂറുൽ അമീൻ. അധ്യാപകൻ സമൂഹത്തിൽ അഹിംസയുടെ സന്ദേശം നൽകേണ്ട വ്യക്തിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അഡ്മിനിസ്ട്രേറ്ററുടെ നടപടി. കേസിലെ രണ്ടാം പ്രതിയായ മുഹമ്മദ് ഫൈസലും നൂറുൽ അമീനും അടക്കമുള്ളവർ നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയുകയാണ്. 2009ൽ […]