കാട്ടാനക്കൂട്ടത്തെ ഓടിക്കാനെത്തി, ഇടുക്കി ശാന്തൻപാറയിൽ വനം വകുപ്പ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു

സ്വന്തം ലേഖകൻ ഇടുക്കി : ശാന്തൻപാറ പന്നിയാര്‍ എസ്റ്റേറ്റിനു സമീപം വനംവകുപ്പ് താൽക്കാലിക വാച്ചർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. അയ്യപ്പൻകുടി സ്വദേശി ശക്തിവേലാണ് (43) കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ഏഴുമണിയോടെ ആയിരുന്നു സംഭവം. എസ്റ്റേറ്റിൽ എത്തിയ കാട്ടാനയെ ഓടിക്കാൻ എത്തിയതായിരുന്നു ശക്തിവേൽ. എന്നാൽ കാട്ടാനയെ തുരത്തുന്നതിനിടയിൽ ആക്രമിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. എന്നാൽ രാവിലെ നടന്ന സംഭവം പുറംലോകം അറിഞ്ഞത് പന്ത്രണ്ട് മണിയോടെ ആണ്. സംഭവസ്ഥലത്ത് തന്നെ ശക്തിവേൽ മരണപ്പെടുകയായിരുന്നു. എസ്റ്റേറ്റിന് സമീപം ബൈക്ക് ഇരിക്കുന്നത് കണ്ട് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം […]