കൊറോണയ്ക്ക് പിന്നാലെ വെള്ളപ്പൊക്കവും ; സംസ്ഥാനത്ത് വെള്ളപ്പൊക്ക സാധ്യത ഉറപ്പിച്ച് കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പ്
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണയും വെള്ളപ്പൊക്ക സാധ്യതയെന്ന് മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മീഷൻ. കേരളം, മാഹി, ദക്ഷിണ കർണാടക എന്നിവിടങ്ങളിൽ അതിതീവ്ര നിലയിൽ വെള്ളപ്പൊക്കമുണ്ടാകുമെന്നാണ് ജല കമ്മീഷൻ മുന്നറിയിപ്പ് നൽകുന്നത്. ഇവയ്ക്ക് പുറമെ മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കർണാടകത്തിന്റെ തീരമേഖല എന്നിവിടങ്ങളിളും അതിതീവ്ര വെള്ളപ്പൊക്കമുണ്ടാകും. കനത്ത മഴയെത്തുടർന്ന് നദികളിൽ ജലനിരപ്പ് ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് വെള്ളപ്പൊക്ക സാധ്യത പ്രവചിക്കുന്നത്. അതേസമയം ബ്രഹ്മഗിരി വനത്തിൽ ഉരുൾപൊട്ടലുണ്ടായതിനെത്തുടർന്ന് കണ്ണൂർ ബാരാപ്പുഴയിൽ വെള്ളം പൊങ്ങുന്നതിനാൽ മേഖലയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. കനത്ത മഴയിൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന നിലമ്പൂരിൽ […]