ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ചെമ്പ് മൂലേക്കടവില്‍ അഞ്ചുലക്ഷം ആറ്റുകൊഞ്ച് കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
തേര്‍ഡ് ഐ ബ്യൂറോ വൈക്കം : പൊതുജലാശയ സംരക്ഷണത്തിനും മത്സ്യ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുവാനും മത്സ്യത്തൊഴിലാളികളുടെ ജീവനോപാധിക്കുമായി മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് നടത്തിവരുന്ന പൊതു ജലാശയങ്ങളില്‍ മത്സ്യ വിത്ത് നിക്ഷേപം പദ്ധതിയുടെ ഭാഗമായി ചെമ്പ് പഞ്ചായത്ത് മൂലേകടവില്‍ 5 ലക്ഷം ആറ്റുകൊഞ്ച് കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ചെമ്പ പഞ്ചായത്ത് പ്രസിഡന്റ് സുകന്യ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ച പരിപാടി വൈക്കം എംഎല്‍എ സി.കെ ആശ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പിഎസ് പുഷ്പ മണി, ബ്ലോക്ക് മെമ്പര്‍ എം.കെ സിമോന്‍, […]