ഊത്തപിടുത്തം വെറും മീന്‍ പിടുത്തമല്ല; കൂട്ടക്കുരുതിയാണ്; ആദ്യതവണ 15,000 രൂപ പിഴ, രണ്ടാമതും ആവര്‍ത്തിക്കുകയാണെങ്കില്‍ ആറ് മാസം തടവ്; ഊത്തപിടുത്തം ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് ആര്‍ക്കും വിവരം നല്‍കാം; കര്‍ശന നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍

സ്വന്തം ലേഖകന്‍ കോട്ടയം: മഴ കനത്തതോടെ കോവിഡിനെ വക വെക്കാതെ മീന്‍പിടുത്തക്കാര്‍ ആയുധങ്ങളുമായി പുഴയിലും തോടുകളിലും ഇറങ്ങിത്തുടങ്ങി. പുത്തന്‍ മഴയില്‍ പ്രജനനനം നടത്താനായി കുതിച്ചെത്തുന്ന മത്സ്യങ്ങളെ കൂട്ടമായി പിടിക്കുന്ന പരിപാടിയാണ് ഇനി നാട്ടിന്‍പുറങ്ങള്‍ കാണാനാവുക. വിനോദത്തിനു വേണ്ടി നടത്തുന്ന ഈ കസര്‍ത്തിനെ ഊത്തപിടിത്തം എന്നാണ് പൊതുവേ പറയുന്നത്. നമ്മുടെ 44 നദികളിലും 127 ഉള്‍നാടന്‍ ജലാശയങ്ങളിലുമായി 210 ഇനം ശുദ്ധജല മത്സ്യങ്ങളുണ്ട്. ഇവയിലധികവും പുഴകളില്‍ നിന്നും നെല്‍പ്പാടങ്ങളിലേക്കോ നദിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലേക്കോ ദേശാന്തരഗമനം നടത്തുന്നത് പ്രജനനത്തിന് വേണ്ടിയാണ്. ഊത്തയിളക്കം എന്നാണ് ഇതിനെ പറയുന്നത്. […]