സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ട നന്മമരത്തിന്റെ പ്രവർത്തനങ്ങൾ പരിശോധിക്കണം ; സാമൂഹ്യ സുരക്ഷാ മിഷൻ എക്‌സിക്യൂട്ടിവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ

  സ്വന്തം ലേഖിക തിരുവനന്തപുരം: വേശ്യാപ്രയോഗത്തിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതിന്റെ പേരിൽ ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. സംഭവത്തിൽ ഫിറോസ് മാപ്പപേക്ഷയുമായും രംഗത്തെത്തിയിരുന്നു. ഇപ്പോൾ ഫിറോസിന്റെ ചാരിറ്റി പ്രവർത്തനവുമായി ബന്ധപ്പെട്ട് വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സാമൂഹ്യ സുരക്ഷാ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ. സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ട നന്മമരത്തിന്റെ പ്രവർത്തനങ്ങൾ പരിശോധിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട ഫണ്ടിംഗിനെ കുറിച്ചുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്. നന്മമരത്തിന്റെ പ്രവർത്തനങ്ങളാണ് ഇവിടെ പരിശോധിക്കേണ്ടത്. മിലാപ്പ് പോലുള്ള ക്രൗഡ് ഫണ്ടിംഗ് സംവിധാനങ്ങൾ ആൾക്കാരെ സഹായിക്കാനായി പണം പിരിക്കാറുണ്ട്. ഇതിൽ […]