മറ്റൊരു ബൈക്കിൽ നിന്നും മോഷ്ടിച്ച പെട്രോൾ സ്വന്തം സ്കൂട്ടറിലേക്ക് ഒഴിക്കാൻ ശ്രമം ; വെളിച്ചകുറവ് മൂലം ലൈറ്റർ തെളിയിക്കുന്നതിനിടെ കഞ്ചാവ് തലയ്ക്ക് പിടിച്ച യുവാക്കൾ കത്തിച്ചത് സ്വന്തം സ്‌കൂട്ടർ
സ്വന്തം ലേഖകൻ കോഴിക്കോട് : മറ്റൊരു ബൈക്കിൽ നിന്നും മോഷ്ടിച്ച പെട്രോൾ സ്വന്തം സ്കൂട്ടറിലേക്ക് ഒഴിക്കാൻ ശ്രമം. വെളിച്ചകുറവ് കാരണം ലൈറ്റർ തെളിയിക്കുന്നതിനിടെ കഞ്ചാവ് തലയ്ക്ക് പിടിച്ച യുവാക്കൾ കത്തിച്ചത് സ്വന്തം സ്‌കൂട്ടർ. ലൈറ്റർ തെളിയിക്കുന്നതിനിടെയാണ് സ്‌കൂട്ടറിൽ തീ പിടിച്ചത്. സംഭവം പുറത്തറിയാതിരിക്കാൻ യുവാക്കൾ പതിനെട്ടടവും പയറ്റിയെങ്കിലും തീയണയ്ക്കാനായില്ല. യാദൃശ്ചികമായി അതുവഴി വന്ന യാത്രക്കാരൻ പോലീസിൽ വിവരമറിയിക്കുകയും മോഷണത്തിന്റെയും കഞ്ചാവിന്റെയും ചുരുളഴിയുകയുമായിരുന്നു. ബുധനാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഭവം. പട്രോളിംഗ് നടത്തുകയായിരുന്ന കൺട്രോൾ റൂം പാർട്ടിയാണ് തീപിടിത്തമുണ്ടായ സ്ഥലത്ത് ആദ്യം എത്തിയത്. ഇതോടെയാണ് യുവാക്കളുടെ […]