video
play-sharp-fill

കളിക്കുന്നതിനിടെ മൂന്നു വയസുകാരന്റെ തലയില്‍ വളയം കുടുങ്ങി ; വീട്ടുകാരും പരിസരവാസികളും ആഞ്ഞു പരിശ്രമിച്ചിട്ടും വളയം ഊരാനായില്ല ; രക്ഷകരായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ

സ്വന്തം ലേഖകൻ മലപ്പുറം: കളിക്കുന്നതിനിടെ തലയില്‍ വളയം കുടുങ്ങിയ മൂന്നു വയസുകാരന് രക്ഷകരായി ഫയർഫോഴ്സ് സംഘം. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വളയം മുറിച്ച് മാറ്റിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ശനിയാഴ്ച രാത്രിയാണ് സംഭവം. കണ്ണപ്പറമ്പില്‍ മഹേഷിന്റെ മകന്‍ മൂന്നു വയസ്സുകാരനായ ഹൈസണ്‍ ആണ് അപകടത്തില്‍പ്പെട്ടത്. കളിക്കിടെ വാഹനത്തിന്റെ ഓയില്‍ ഫില്‍ട്ടര്‍ വളയം തലയില്‍ കുടുങ്ങുകയായിരുന്നു. കരച്ചില്‍ കേട്ട് വീട്ടുകാരെത്തിയപ്പോഴാണ് ഓയില്‍ ഫില്‍ട്ടറിന്‍റെ വളയം കുട്ടിയുടെ കഴുത്തില്‍ കുരുങ്ങിക്കിടക്കുന്നത് കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടുകാരും പരിസരവാസികളും വളയം ഊരാനായി ശ്രമം നടത്തിയിട്ടും നടക്കാതെ വന്നതോടെയോടെ തിരൂര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. […]

ലോക് ഡൗണില്‍ മരുന്ന് മുടങ്ങിയ പുഷ്പയ്ക്ക് ആശ്വാസമായി അഗ്നിരക്ഷാ സേന ; മുംബൈയില്‍ നിന്നും കോഴിക്കോട്ടെ പുഷ്പയുടെ വീട്ടില്‍ അഗ്നിരക്ഷാ സേന എത്തിച്ചു നല്‍കിയത് ജീവന്‍ രക്ഷാമരുന്ന്

സ്വന്തം ലേഖകന്‍ കോഴിക്കോട്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഏറെ വലയുന്നുണ്ട് രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍. അവശ്യസേവനങ്ങള്‍ക്ക് ലോക് ഡൗണ്‍ ബാധകമല്ലെങ്കിലും ദൂരെ പോയി മരുന്നുകള്‍ വാങ്ങുന്നവര്‍ക്കാണ് ഇത് ഏറെ തിരിച്ചടിയാവുന്നത്. ലോക് ഡൗണില്‍ മരുന്ന് മുടങ്ങി ജനങ്ങളാരും കഷ്ടത്തിലാകാതിരിക്കാന്‍ പൊലീസും അഗ്‌നി രക്ഷാസേനയും കരുതലുമായി രംഗത്തുള്ളതാണ് ആശ്വാസം. ഇതരസംസ്ഥാനത്തുനിന്നും സ്ഥിരമായി മരുന്നെത്തിച്ച് ജീവന്‍ നിലനിര്‍ത്തുന്ന രോഗിക്ക് രക്ഷകരായ അഗ്‌നിരക്ഷാ സേനയുടെ വാര്‍ത്തയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വൈറലായി മാറിയിരിക്കുന്നത്. കൊയിലാണ്ടിയില്‍ നിസ്സഹായതയിലായിപ്പോയ ഊരള്ളൂര്‍ അത്യോട്ടുമീത്തല്‍ പുഷ്പയ്ക്ക് […]

കരുനാഗപ്പള്ളിയിൽ സൂപ്പർമാർക്കറ്റിൽ തീപിടുത്തം ; ഒരു കോടി രൂപയുടെ നാശനഷ്ടം

സ്വന്തം ലേഖകൻ കൊല്ലം: കരുനാഗപ്പള്ളിയിൽ സൂപ്പർമാർക്കറ്റിൽ വൻ തീപിടുത്തം. കരുനാഗപ്പള്ളി വെളുത്തമണലിലെ എസ്.എൻ സൂപ്പർമാർക്കറ്റിലാണ് ബുധനാഴ്ച രാവിലെ വൻ തീപിടുത്തം ഉണ്ടായത്. സംഭവത്തിൽ കട പൂർണമായും കത്തി നശിച്ചു. ഒരു കോടി രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഷോർട്ട് സർക്യൂട്ട് ആണ് തീപടരാൻ കാരണമായതെന്നാണ് വിവരം. കരുനാഗപ്പള്ളി, ചാവറ, ശാസ്താംകോട്ട എന്നിവിടങ്ങളിൽ നിന്നായി ഒന്നിലേറെ അഗ്‌നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

ഉപയോഗിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു ; ആളപായം ഒഴിവായത് തലനാരിഴയ്ക്ക്

  സ്വന്തം ലേഖകൻ കുന്നത്തൂർ : വീട്ടിൽ ഉപയോഗിച്ചു കൊണ്ടിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. പഴയ സിലിണ്ടറിൽ ഗ്യാസ് തീർന്നതിനെ തുടർന്ന് പുതിയ സിലിണ്ടർ കണക്ട് ചെയ്ത ശേഷം അടുപ്പ് കത്തിക്കാൻ തുടങ്ങുന്നതിനിടയിലാണ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. കുന്നത്തൂർ പനന്തോപ്പ് മാടൻനട ചന്ദന ഭവനത്തിൽ മുരളീധരന്റെ വീട്ടിലെ ഗ്യാസ് സിലിണ്ടറാണ് അടുപ്പ് കത്തിക്കുന്നതിനിടയിൽ പൊട്ടിത്തെറിച്ചത്. മുരളീധരന്റെ ഭാര്യ ഗിരിജയും മക്കളും സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നു. സിലിണ്ടർ പൊട്ടിത്തെറിച്ച ഉടൻ തന്നെ ഗിരിജയും മക്കളും പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു. അതിനാൽ ആളപായം ഉണ്ടായില്ല. […]

പതിനെട്ടു ദിവസത്തെ തിരച്ചിൽ അവസാനിപ്പിച്ചു : ദു:ഖം പങ്കുവച്ച് ഫയർഫോഴ്‌സ് ജീവനക്കാരുടെ കരളലിയിപ്പിക്കുന്ന കുറിപ്പ്

സ്വന്തം ലേഖിക നിലമ്പൂർ: കവളപ്പാറയിലെ ഉരുൾപൊട്ടലിൽ കാണാതായ 11 പേരെ ഇനിയും കണ്ടെത്താനാകാതെ തെരച്ചിൽ അവസാനിപ്പിക്കേണ്ടി വന്നതിന്റെ ദുഃഖം പങ്കുവച്ച് ഫയർ ഫോഴ്സ് ജീവനക്കാർ. കേരള ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ജീവനക്കാരുടെ കരളലിയിപ്പിക്കുന്ന കുറിപ്പ്. പോത്തുകല്ല് പഞ്ചായത്ത് ചേർന്ന യോഗത്തിൽ ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടതിനെ തുടർന്നാണ് തെരച്ചിൽ രണ്ട് ദിവസം കൂടെ തുടരാൻ തീരുമാനിച്ചത്. മരിച്ചവരുടെയും കാണാതായവരുടെയും ബന്ധുക്കൾ നിർദേശിച്ച സ്ഥലങ്ങളിലായിരുന്നു തിരച്ചിൽ. ഇന്നലെ രാവിലെ മുതൽ തിരച്ചിൽ ആരംഭിച്ചെങ്കിലും വെള്ളമുള്ള പ്രദേശത്ത് മണ്ണ് മാന്തി യന്ത്രങ്ങൾക്ക് എത്താൻ […]