play-sharp-fill

മീൻ അല്ല ഇവിടെയുള്ളത് പാമ്പും,​ പഴുതാരയും,കോട്ടയത്തെ ആധുനിക മത്സ്യ മാർക്കറ്റ് കാടുമൂടി…

ഒരാൾപ്പൊക്കത്തിൽ കാട് വളർന്നു,​ ഒപ്പം നിറയെ ഇഴജന്തുക്കളും.കോടികൾ ചിലവഴിച്ച് കോട്ടയം നഗരസഭ നിർമിച്ച ആധുനിക മൽസ്യമാർക്കറ്റിനാണ് ഈ ദുർഗതി.ജില്ലയിലെ മറ്റ് പട്ടണങ്ങളായ ഏറ്റുമാനൂരും ചങ്ങനാശേരിയിലും ഇത്തരത്തിലുള്ള ആധുനിക മൽസ്യമാർക്കറ്റുകൾ പ്രവർത്തിക്കുമ്പോഴാണ് ജില്ലയിലെ ഏറ്റവും പ്രധാന പട്ടണത്തിലെ മൽസ്യമാർക്കറ്റിന്റെ ഈ ദുർഗതി. 2015ലാണ് ഫിഷറീസ് വകുപ്പ് ഒന്നരകോടി രൂപ മുടക്കി കോട്ടയം നഗരത്തിൽ അത്യാധുനിക മൽസ്യമാർക്കറ്റ് നിർമിച്ചത്.2020 ൽ ഉദ്‌ഘാടനം ചെയ്ത ഉണക്കമീൻ വിപണന കേന്ദ്രവും,പച്ചമീൻ വിപണന കേന്ദ്രവുമാണ് അടഞ്ഞുകിടക്കുന്നത്.തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്‌ഘാടനം ചെയ്ത മാർക്കറ്റ് ഇപ്പോൾ മാലിന്യ നിക്ഷേപ കേന്ദ്രമായി […]