video
play-sharp-fill

രണ്ടാം മിനിട്ടിൽ അൽഫോൻസോ ഡേവിസിൻ്റെ ചരിത്ര ഗോൾ; പിന്നാലെ കളി പിടിച്ച് ക്രൊയേഷ്യ; കാലിടറി കാനഡ ; ജയം ഒന്നിനെതിരെ നാല് ഗോളുകൾക്ക്

ദോഹ: ഫിഫ ലോകകപ്പിൽ കാന‍ഡയെ ഒന്നിനെതിരെ നാലു ഗോളുകൾക്കു കീഴടക്കി ക്രൊയേഷ്യ പ്രീക്വാർട്ടർ പ്രതീക്ഷകൾ സജീവമാക്കി. ഖലീഫ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ലൂക്ക മോഡ്രിച്ചും കൂട്ടരും വിജയം പിടിച്ചെടുത്തത്. ഒരു ഗോളിന് പിന്നിട്ടുനിന്നതിനു ശേഷമാണ് ഈയൊരു […]

‘ലുസൈലിൽ മെസി മാജിക്ക്’; മെക്‌സിക്കോയ്‌ക്കെതിരെ അര്‍ജന്റീനയ്ക്ക് ഇരട്ട ഗോൾ ജയം.ജയത്തോടെ മെസിയും സംഘവും നോക്കൗട്ട് സാധ്യതകള്‍ സജീവമാക്കി.ഖത്തറിൽ നിന്നും തേർഡ് ഐ ന്യൂസ് സ്പെഷ്യൽ കറസ്പോൻഡന്റ് ശ്രീകല പ്രസന്നൻ മത്സരം വിലയിരുത്തുന്നു.

ഖത്തർ ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ മെക്‌സിക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി അര്‍ജന്റീന. ലയണൽ മെസി എൻസോ ഫെർണാണ്ടസ് എന്നിവരാണ് മെക്സിക്കൻ വല കുലുക്കിയത്. ലോകകപ്പിലെ മെസിയുടെ എട്ടാം ഗോളാണിത്‌. ഈ ഗോളോടെ തുടര്‍ച്ചായി ആറ് അന്താരാഷ്ട്ര മത്സരങ്ങളില്‍ ഗോളടിക്കാന്‍ മെസിയ്ക്ക് […]

ആസ്‌ത്രേലിയക്ക് ഒരു ഗോൾ വിജയം; പൊരുതിത്തോറ്റ ടുണീഷ്യ ലോകകപ്പിൽ നിന്ന് പുറത്തേക്ക്.ദോഹയിൽ നിന്നും തേർഡ് ഐ ന്യൂസ് സ്പെഷ്യൽ കറസ്പോണ്ടന്റ് ശ്രീകല പ്രസന്നൻ ടുണീഷ്യ-ഓസ്ട്രേലിയ മത്സരം വിലയിരുത്തുന്നു.

ഗ്രൂപ്പ് ഡി മത്സരത്തിൽ ആസ്‌ത്രേലിയയോട് പൊരുതിത്തോറ്റ ടുണീഷ്യ ലോകകപ്പിൽ നിന്ന് പുറത്തേക്ക്. ആദ്യ മത്സരത്തിൽ ഫ്രാൻസിനോട് തോറ്റ സോക്കറൂസ് ഒരു ഗോളിനാണ് ആഫ്രിക്കൻ അറബ് ടീമിനെ തോൽപ്പിച്ചത്. 23-ാം മിനുട്ട് മിച്ചൽ ഡ്യൂക്ക് ആണ് മത്സരത്തിന്റെ വിധി നിർണയിച്ച ഗോൾ നേടിയത്. […]

സൗദി ജയിക്കണം… ഉറ്റുനോക്കി അർജന്റീന.സൗദിക്കെതിരെ പോളണ്ട് ജയിച്ചാൽ ഇനിയുള്ള രണ്ട് മത്സരങ്ങളിലും ജയിച്ചാൽ മാത്രമേ അർജന്റീനയ്ക്ക് പ്രീക്വാർട്ടറിലെത്താൻ സാധിക്കുകയുള്ളൂ.പ്രാർത്ഥനയോടെ അർജന്റീന ആരാധകർ.

അർജന്റീനയെ അട്ടിമറിച്ചതിന്റെ ആത്മവിശ്വാസത്തിൽ സൗദി അറേബ്യ ഇന്ന് പോളണ്ടിനെ നേരിടുന്നു. ജയിച്ചാൽ സൗദിക്ക് പ്രീക്വാർട്ടറിലെത്താം. മെക്‌സിക്കോയ്ക്ക് എതിരെ നടന്ന മത്സരത്തിൽ സമനില വഴങ്ങിയതിനാൽ പോളണ്ടിന് ഇന്നത്തെ മത്സരം വിജയിച്ചാൽ മാത്രമേ പ്രീക്വാർട്ടർ സാധ്യതകൾ നിലനിർത്താൻ സാധിക്കുകയുള്ളൂ. മത്സരം സമനിലയായാലും പോളണ്ടിന് തിരിച്ചടിയാകും. […]

സമസ്തക്ക് പോലീസിന്റെ തിരിച്ചടി ; ഫുട്ബോളാണ് ലഹരിയെന്ന് പോലീസ് ; ഇഷ്ട താരങ്ങളുടെ കട്ടൗട്ടുകളടക്കം യുവാക്കൾക്ക് സന്ദേശമൊരുക്കി കളമശ്ശേരി പോലീസ്

കൊച്ചി: ഫുട്ബോളാണ് ലഹരി എന്ന പ്രചാരണവുമായി കളമശ്ശേരി പൊലീസ്. കലയും കായിക മത്സരങ്ങളുമാകണം യുവാക്കളുടെ ലഹരി എന്നാണ് ഈ പൊലീസുകാരുടെ സന്ദേശം. ഫുട്ബോൾ ആവേശം നാട്ടിൽ പടർന്നതോടെയാണ് ലഹരിവിരുദ്ധ സന്ദേശത്തിന് ഇത് തന്നെ അവസരമെന്ന് കളമശ്ശേരി സ്റ്റേഷനിലെ പൊലീസുകാർ തീരുമാനിച്ചത്. ഒട്ടും […]

‘ജയിച്ചു കയറണം’; മെക്‌സിക്കോക്കെതിരെ അർജന്റീന ഇറങ്ങുക അടിമുടി മാറ്റങ്ങളോടെ;വിങ് ബാക്കുകളായ നിക്കോളാസ് ടാഗ്ലിഫിക്കോക്കും മോണീനക്കും ആദ്യ ഇലവനിൽ സ്ഥാനം നഷ്ടമാകാൻ സാധ്യത.രണ്ടും കൽപ്പിച്ച് ഇറങ്ങാൻ സ്‌കൊളോണിയുടെ ചാണക്യതന്ത്രം.നിർണായക മത്സര അവലോകനവുമായി തേർഡ് ഐ ന്യൂസ് സ്പെഷ്യൽ കറസ്പോണ്ടന്റ് ശ്രീകല പ്രസന്നൻ അർജന്റൈൻ തന്ത്രം വിലയിരുത്തുന്നു.

ഖത്തർ ലോകകപ്പിലെ രണ്ടാം മത്സരത്തിൽ അർജന്റീന ടീമിൽ മാറ്റം വരുത്തുമെന്ന് റിപ്പോർട്ട്. ആദ്യ മത്സരത്തിൽ സൗദിക്കെതിരെ അണിനിരത്തിയ ആദ്യ ഇലവനിൽ നിന്ന് അർജന്റീന നാല് മാറ്റങ്ങൾ വരുത്തുമെന്നാണ് സൂചന. ഫിറ്റ്നസ് പൂർണമായും വീണ്ടെടുത്തിട്ടില്ലാത്ത റൊമേരോയെ ആദ്യ ഇലവനിൽ നിന്ന് ഒഴിവാക്കുമെന്ന് ഏറെ […]

യു.എസ്സിന് മുമ്പിൽ ഇംഗ്ലണ്ടിന് മുട്ടുവിറയ്ക്കുന്നത് മൂന്നാം തവണ;ഗോൾരഹിത സമനിലയിൽ ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി അമേരിക്കൻ അധിനിവേശം ,ഖത്തറിൽ നിന്നും തേർഡ് ഐ ന്യൂസ് സ്പെഷ്യൽ കറസ്പോണ്ടന്റ് ശ്രീകല പ്രസന്നൻ മത്സരം വിലയിരുത്തുന്നു.

ഇറാനെതിരെ ആറു ഗോളുകൾ അടിച്ചുകയറ്റിയ ഇംഗ്ലണ്ടായിരുന്നോയിതെന്ന് യു.എസ്.എക്കെതിരെയുള്ള മത്സരം കണ്ടവരൊന്ന് സംശയിക്കും. എന്നാൽ അതേ ഇലവനെ ഇറക്കിയിട്ടും ഗോൾ കണ്ടെത്തിയില്ലെന്ന് മാത്രമല്ല. ആർത്തലച്ചുവന്ന യു.എസ് മുന്നേറ്റങ്ങൾക്ക് തങ്ങളുടെ ഗോൾമുഖം വിട്ടുകൊടുക്കേണ്ടിയും വന്നു. 1950 ലെ പരാജയത്തിനും 2010ലെ 1-1 സമനിലക്കും ശേഷം […]

വെയില്‍സിന് ഇറാന്‍റെ ഇഞ്ചുറി; രണ്ടു ഗോള്‍ ജയം.എജ്ജാതി കംബാക്ക് എന്ന് ഫുട്ബോൾ ലോകം ഒന്നടങ്കം,മറ്റൊരു ഏഷ്യൻ വീരഗാഥ.ഇറാൻ വെയിൽസ്‌ മത്സരം തേർഡ് ഐ ന്യൂസ് സ്പെഷ്യൽ കറസ്പോണ്ടന്റ് ശ്രീകല പ്രസന്നൻ വിലയിരുത്തുന്നു.

ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ഗോളിൽ മുക്കിയ ഇറാന് അഹ്മദ് ബിൻ അലി സ്‌റ്റേഡിയത്തിൽ ഉയിർത്തെിഴുന്നേൽപ്പ്. ജീവന്മരണ പോരാട്ടം പോലെ മരിച്ചുകളിച്ച ഇറാൻ പട യൂറോപ്യൻ കരുത്തരായ വെയിൽസിനെ മറുപടിയില്ലാത്ത രണ്ടു ഗോളിനു തകർത്തു. ഇഞ്ചുറി ടൈമിലായിരുന്നു ഇറാന്റെ രണ്ടു ഗോളും പിറന്നത്. […]

പോർച്ചുഗലും ബ്രസീലും ഇന്നിറങ്ങും; ദക്ഷിണകൊറിയ ഉറുഗ്വെയ്ക്കെതിരെ.മറ്റൊരു ഏഷ്യൻ അട്ടിമറിക്ക് സാധ്യതയോ?സൗദിക്കും ജപ്പാനും പിന്നാലെ ദക്ഷിണ കൊറിയയും കരുത്ത് കാട്ടുമോ…സസ്പെൻസിന് വിരാമമാകാൻ ഇനി മണിക്കൂറുകൾ മാത്രം.

ഖത്തർ ലോകകപ്പിൽ ബ്രസീലും പോർച്ചുഗലും ഇന്നിറങ്ങും. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവുമധികം കിരീടങ്ങളുള്ള ബ്രസീൽ ഗ്രൂപ്പ് ജിയിൽ സെർബിയയെയാണ് നേരിടുക. ഇന്ത്യൻ സമയം പുലർച്ചെ 12.30ന് ലുസൈൽ സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് എച്ചിൽ ഇന്ത്യൻ സമയം രാത്രി 9.30ന് പോർച്ചുഗൽ ഘാനയെ നേരിടും. […]

സാദിയോ മാനേ…നീ ഉണ്ടായിരുന്നെങ്കിൽ; സെനഗൽ ആരാധകർ മാത്രമല്ല ഫുട്ബോളിനെ സ്നേഹിക്കുന്ന ഓരോ മനുഷ്യനും ആഗ്രഹിച്ച മത്സരത്തിൽ ഓറഞ്ച് പട കഷ്ടിച്ച് കടന്നുകയറി.എങ്കിലും അഭിമാനത്തോടെ തലയുയർത്തി സെനഗലിന്റെ പോരാട്ട മികവ്.

ഏകപക്ഷീയമായി അവസാനിച്ച രണ്ട് മത്സരങ്ങൾക്കു ശേഷം യഥാർത്ഥ ഫുട്‌ബോളിങ് പവറുള്ള രണ്ട് ടീമുകൾ നേർക്കുനേർ വന്നപ്പോൾ നെതർലന്റ്‌സ് 2-0 ന് ജയിച്ചെങ്കിലും, ആ സ്‌കോർലൈൻ പറയുന്നതിനപ്പുറമായിരുന്നു കളിക്കളത്തിലെ കാര്യങ്ങൾ. ഗ്രൂപ്പിലെ കടുപ്പമേറിയ മത്സരത്തിൽ വ്യക്തമായ ജയത്തോടെ ടൂർണമെന്റ് തുടങ്ങാൻ കഴിഞ്ഞുവെന്ന് ഓറഞ്ചുപടയ്ക്ക് […]