പതിവ് തെറ്റിച്ച് കേരളം ; ഫെഡറേഷൻ കപ്പ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇരട്ടക്കീരിടം
സ്വന്തം ലേഖിക ന്യൂഡൽഹി : ചരിത്രം തിരുത്തി ഫെഡറേഷൻ കപ്പ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഇരട്ടക്കിരീടം. ഏകപക്ഷീയമായ ഫൈനലിൽ പുരുഷ ടീം അയൽക്കാരായ തമിഴ്‌നാടിനെ നേരിട്ടുള്ള സെറ്റുകളിൽ തകർത്തത് (2521, 2518, 2517). കരുത്തരായ റെയിൽവേസിനെയാണ് വനിതാ ടീം മൂന്നുസെറ്റുകളിൽ കെട്ടുകെട്ടിച്ചത് (2518, 2520, 2522). ഫെഡറേഷൻ കപ്പ് ചരിത്രത്തിൽ ആദ്യമായാണ് കേരളം ഇരുവിഭാഗങ്ങളിലും കപ്പുയർത്തുന്നത്. ഫൈനലിൽ തമിഴ്‌നാട് കേരളത്തിന് വെല്ലുവിളിയാവുമെന്നാണ് കരുതിയത്. ഗ്രൂപ്പ് മത്സരത്തിൽ അഞ്ചു സെറ്റിലാണ് കേരളം തമിഴ്‌നാടിനെ തോൽപ്പിച്ചിരുന്നത്. എന്നാൽ, ഈ ഇന്ത്യൻ താരങ്ങളായ സെറ്റർ ഉക്രപാണ്ഡ്യനും നവീൻ ജേക്കബ് […]