വീടിന്റെ പാലുകാച്ചൽ കഴിഞ്ഞിട്ട് രണ്ട് മാസമേ ആയിട്ടുള്ളൂ, ഐസോലേഷൻ വാർഡിനായി വീട് വിട്ട് നൽകാൻ തയ്യാറാണ് : സന്നദ്ധത അറിയിച്ച് യുവാവിന്റെ കുറിപ്പിന്റെ വൈറൽ
സ്വന്തം ലേഖകൻ കൊച്ചി: കൊറോണ വൈറസ് വ്യാപനം സംസ്ഥാനത്ത് പടരുന്ന സാഹര്യത്തിൽ രണ്ട്് മാസം മുൻപ് പാലുകാച്ചാൽ നടന്ന വീട് ഐസൊലേഷൻ വാർഡിനായി വിട്ടുനൽകാൻ സന്നദ്ധത അറിയിച്ച് യുവാവ് രംഗത്ത്. എറണാകുളം പള്ളിക്കരയിൽ മൂന്നു മുറികളും എല്ലാവിധ സൗകര്യങ്ങളുമുള്ള വീടാണ് ഐസൊലേഷൻ വാർഡാക്കാൻ നൽകാമെന്നറിയിച്ച് സ്വകാര്യസ്ഥാപനത്തിൽ റീജണൽ മാനേജരായ കറുകപ്പാടത്ത് കെ എസ് ഫസലു റഹ്മാനാണ് രംഗത്ത് എത്തിയിരിക്കുന്നത്. മാത്രമല്ല, അന്തേവാസികൾക്കായി കൊച്ചിൻ ഫുഡീസ് റിലീഫ് ആർമിയുടെ നേതൃത്വത്തിൽ ഭക്ഷണം എത്തിക്കാനും തയ്യാറാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു. ഫസലു റഹ്മാൻ ഇപ്പാൾ കൊടുങ്ങല്ലൂരിലെ കുടുംബവീട്ടിലാണ് […]