ആറ്റുവെള്ളം കണ്ടാൽ ഫാത്തിമക്ക് പ്രായം വെറും സംഖ്യ മാത്രം ; തൊണ്ണൂറിലും പേരമക്കൾക്കൊപ്പം വള്ളം തുഴഞ്ഞ് ഫാത്തിമ
സ്വന്തം ലേഖകൻ മൂവാറ്റുപുഴ: തൊണ്ണൂറുകാരി ഫാത്തിമയ്ക്ക് ആറ്റുവെള്ളം കണ്ടാൽ പ്രായം വെറും സംഖ്യ മാത്രമാവും. ഒപ്പം മനസ്സും ശരീരവും കൊച്ചു കുട്ടികളെ പോലെയും. തന്റെ തൊണ്ണൂറാമത്തെ വയസിലും ഫാത്തിമയ്ക്ക് വള്ളവും വെള്ളവും ഹരമാണ്. വെള്ളപ്പൊക്കമെത്തിയാൽ പേരമക്കളെയും വള്ളത്തിൽ കയറ്റി തൊടിയിലാകെ തുഴഞ്ഞുനടക്കും. മൂവാറ്റുപുഴ കിഴക്കേക്കര കോട്ടപ്പടിക്കൽ പരേതനായ മുഹമ്മദിെന്റ ഭാര്യയാണ് ഫാത്തിമ. പെരിയാറിെന്റ തീരത്ത് ആലുവ തോട്ടുമുഖത്താണ് ഫാത്തിമയുടടെ ജനനം. ചെറുപ്പകാലത്ത് പെരിയാറിലാണ് തുഴയിൽ പരിശീലനം നേടിയത്. വിവാഹശേഷം എത്തിയത് മൂവാറ്റുപുഴയാറിെന്റ തീരത്തും. ഓരോ വർഷവും ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിൽ വിശാലമായ പുരയിടവും സമീപ പ്രദേശങ്ങളും […]