നോവായി ഫാത്തിമയും വീണയും..! വിവാഹാരവങ്ങൾ ഉയരേണ്ട വീട്ടിൽ തോരാതെ കണ്ണുനീർ ; ഭര്‍തൃസഹോദരിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ ഫാത്തിമയെ തേടിയെത്തിയത് മരണം; വേദനയോടെ പഴയങ്ങാടി
സ്വന്തം ലേഖകൻ പഴയങ്ങാടി : വിവാഹാരവങ്ങള്‍ ഉയരേണ്ട വീട്ടിൽ ആകസ്മികമായി മരണം എത്തിയതിന്റെ ഞെട്ടലിലാണ് പഴയങ്ങാടി. വിവരമറിഞ്ഞ് എത്തിയവരുടെ കണ്ണുനീരും തോർന്നിട്ടില്ല. വീട്ടുകാരെ എങ്ങനെ പറഞ്ഞു ആശ്വസിപ്പിക്കണമെന്ന് അറിയാതെ ബുദ്ധിമുട്ടുകയാണ് ബന്ധുക്കളും. ഭര്‍തൃസഹോദരിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് പഴയങ്ങാടി പാലത്തിനു സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഫാത്തിമ ഖമറുദ്ദീൻ (24) മരിച്ചത്. അപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരിയായ കീഴറയിലെ കണ്ണപുരം നോര്‍ത്ത് എല്‍.പി സ്കൂള്‍ അധ്യാപിക കുറ്റൂര്‍ സ്വദേശി സി.പി. വീണ(47)യും ദാരുണമായി മരണപ്പെട്ടു. കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപികയുടെ വേര്‍പ്പാട് നാട്ടുകാര്‍ക്കും കുടുംബത്തിനും സഹപ്രവര്‍ത്തകര്‍ക്കും ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. […]