play-sharp-fill

ഭാര്യയെ തീകൊളുത്തി കൊല്ലാന്‍ ഭര്‍ത്താവിന്റെ ശ്രമം; ഭാര്യ പഠിക്കുന്ന ക്ലാസ് റൂമിലെത്തി പെട്രോളൊഴിച്ചു

സ്വന്തം ലേഖകന്‍ പാലക്കാട്: ഒലവക്കോട് ഭാര്യയെ തീകൊളുത്തി കൊല്ലാന്‍ ഭര്‍ത്താവിന്റെ ശ്രമം. ഇവര്‍ തമ്മില്‍ കുടുംബ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ബ്യൂട്ടീഷന്‍ കോഴ്സ് പഠിക്കുന്ന സരിതയുടെ ക്ലാസ്മുറിയില്‍ എത്തിയാണ് ഭര്‍ത്താവ് ബാബുരാജ് പെട്രോളൊഴിച്ച് കൊല്ലാന്‍ ശ്രമിച്ചത്. ബാബുരാജിന് എതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. പെട്രോള്‍ ശരീരത്തില്‍ വീണ ശേഷം ലൈറ്ററെടുത്ത് കത്തിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഇതിനോടകം സരിത ഓടിമാറി. ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ സരിതയും ബാബുരാജും തമ്മില്‍ വഴക്ക് നടന്നിരുന്നു. അക്രമണം നടത്തിയ ശേഷം കടന്ന്കളയാന്‍ ശ്രമിച്ച ബാബുരാജിനെ നാട്ടുകാര്‍ […]

രണ്ട് ദിവസം കുട്ടികളെ ഉപ്പായ്‌ക്കൊപ്പം താമസിക്കാന്‍ വിട്ടു; തിരിച്ചെത്തിയത് കുഞ്ഞുങ്ങളുടെ മൃതശരീശം; പിണങ്ങിക്കഴിയുന്ന ഭാര്യയോടുള്ള പ്രതികാരം തീര്‍ത്തത് സ്വന്തം കുഞ്ഞുങ്ങളെ കൊന്ന്; കൊലപ്പെടുത്തുന്നതിന് മുന്‍പ് പുതുവസ്ത്രവും ഭക്ഷണവും വാങ്ങി നല്‍കി; നാടിനെ നടുക്കിയ സംഭവത്തിന് പിന്നില്‍ സഫീറിന്റെ ക്രൂരമനസ്സ്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: നാവായിക്കുളത്ത് പതിനൊന്നുകാരനെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയിലും പിതാവിനെയും മറ്റൊരു മകനെയും കുളത്തില്‍ മരിച്ച നിലയിലും കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം നൈനാംകോണം സ്വദേശിയായ സഫീര്‍ ആത്മഹത്യ ചെയ്തത്. ഓട്ടോഡ്രൈവറായിരുന്ന സഫീര്‍ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നു. സഫീറിന്റെ ഭാര്യ കുട്ടികളോടൊപ്പം മറ്റൊരു വീട്ടിലായിരുന്നു താമസം. രണ്ടുദിവസം മുമ്പാണ് മക്കളെ സഫീര്‍ വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നത്. 2 ദിവസം മക്കള്‍ക്കൊപ്പം താമസിക്കണം, അവരെ എന്റെയൊപ്പം അയക്കണം എന്നായിരുന്നു സഫീര്‍ ഭാര്യയോട് പറഞ്ഞത്. കുട്ടികളുടെ ഉപ്പയുടെ ഒപ്പമാണല്ലോ […]