യുവനടിയുടെ അനുജൻ മറ്റു നടിമാരെ വിളിച്ചു ശല്ല്യപ്പെടുത്തുന്നുവെന്ന് പരാതി ; അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ
സ്വന്തം ലേഖിക കണ്ണൂർ: മലയാളത്തിലെ യുവനടിയുടെ അനുജനായ ബാലനടന്റെ പേരിൽ വ്യാജ വാട്സ് ആപ്പ് അക്കൗണ്ട് ഉണ്ടാക്കി സിനിമാ നടിമാരെ വിളിച്ച് ശല്ല്യം ചെയ്യുന്ന യുവാവിനെ ഒടുവിൽ പൊലീസ് പൊക്കി.ബാലനടന്റെ പിതാവ് നൽകിയ പരാതിയിൽ തുടർന്ന് നടത്തിയ അന്വേഷണം ചെന്നെത്തിയത് മലപ്പുറം സ്വദേശിയായ യുവാവിലാണ്. കണ്ണൂർ ടൗൺ സിഐ. പ്രദീപ് കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി മലപ്പുറം പൊന്നാനി സ്വദേശി രാഹുൽ (22) പിടിയിലായത്. വാട്സാപ്പ് അക്കൗണ്ടിൽ യുവനടിയും ബാലതാരവും ഒരുമിച്ചുള്ള ഫോട്ടോയാണ് രാഹുൽ പ്രൊഫൈൽ ആക്കിയിരുന്നത്. സഹോദരൻ വിളിച്ച് സംസാരിക്കുന്നതായും മറ്റു […]