പട്ടാപ്പകൻ ആഢംബര കാറിലെത്തി സർക്കാർ ഉദ്യോഗസ്ഥൻ ചമഞ്ഞ് കള്ളൻ കട്ടത് പൊതുമുതൽ; വ്യാജ സർക്കാരുദ്യോഗസ്ഥനെ തേടി പൊലീസ്
സ്വന്തം ലേഖകൻ ആലപ്പുഴ : പട്ടാപ്പകൽ ആഢംബര കാറിലെത്തി സർക്കാർ ഉദ്യോഗസ്ഥൻ ചമഞ്ഞ് കള്ളൻ കട്ടത് പൊതുമുതൽ. വ്യാജ സർക്കാരുദ്യോഗസ്ഥനെ തേടി പൊലീസ്. ദേശീയപാത പൊളിച്ചതിന്റെ അവശിഷ്ടങ്ങളാണ് പകൽവെളിച്ചത്തിൽ ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തി കള്ളൻ വിറ്റ് കാശാക്കിയത്. തുറവൂരിനു വടക്കുഭാഗത്ത് കൂട്ടിയിട്ടിരിക്കുന്ന സാമഗ്രികളാണ് വിരുതൻ വിറ്റത്. ഡിസംബർ 27 നായിരുന്നു പൊതുമരാമത്തിലെ സർക്കാർ ഉദ്യോഗസ്ഥരെ ഞെട്ടിച്ച സംഭവം നടന്നത്. തുറവൂരിനു വടക്കോട്ട് അരൂർവരെ ഇതിന്റെ ആദ്യഘട്ടം പൂർത്തിയാക്കി കഴിഞ്ഞു. പാതയുടെ മേൽതട്ട് പൊളിച്ച് 30 ശതമാനം വീണ്ടും ഉപയോഗിച്ചാണ് പുനർനിർമാണം. അവശേഷിക്കുന്ന ഭാഗം പാതയുടെ […]